മമ്മൂട്ടിക്ക് സിനിമയില്‍ അഭിനയിച്ചതിനു ആദ്യമായി ലഭിച്ച പ്രതിഫലം!!നൽകിയത് ഈ നടൻ!!ഇന്ന് ഇന്ത്യൻ സിനിമയിലെ മികച്ച നടന്മാരിൽ ഒരാളും, മലയാളത്തിൽ ഏറ്റുവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളുമാണ് മലയാളത്തിന്‍റെ താരരാജാവ് മമ്മൂട്ടി. അദ്ദേഹത്തിന് ആദ്യമായി പ്രതിഫലം നൽകിയത് ആരാരെന്ന് അറിയോ? കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത 1980-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മേള.

ശ്രീധരൻ ചമ്പാട്, കെ.ജി. ജോർജ്ജ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തിൽ രഘു, മമ്മൂട്ടി, ശ്രീനിവാസൻ, അഞ്ജലി നായിഡു എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിൽ മമ്മൂട്ടി ഉപനായകനായിരുന്നു. നടൻ ശ്രീനിവാസന്റെ ശുപാർശയിലായിരുന്നു മമ്മൂട്ടിയെ സംവിധായകൻ കെ ജി ജോർജ്ജ് ആ സിനിമയിലേക്ക് പരിഗണിച്ചത്.

അങ്ങനെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതിന് ശേഷം മമ്മൂട്ടിക്ക് പ്രതിഫലം നൽകിയത് മലയാളത്തിലെ മറ്റൊരു നടനായിരുന്നു. ഇന്ന് കോടികൾ മൂല്യമുള്ള മമ്മൂട്ടിക്ക് ആദ്യമായി നായകനായതിന്റെ പ്രതിഫലം നൽകിയത് നടൻ ശ്രീനിവാസൻ ആയിരുന്നു.

മേളയിൽ അഭിനയിച്ചതിന് മമ്മൂട്ടിക്ക് പ്രതിഫലം നൽകാൻ കെ ജി ജോർജ്ജ് ശ്രീനിവാസനെ ഏൽപ്പിച്ചതിനാലാണ്, നായകനായതിന്റെ ആദ്യ പ്രതിഫലം ശ്രീനിവാസന്റെ കൈകളിൽ നിന്ന് മമ്മൂട്ടിയ്ക്ക് ലഭിക്കാനുള്ള ഭാഗ്യം ഉണ്ടായത്. 800 രൂപയായിരുന്നു ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലമായി മമ്മൂട്ടിക്ക് ശ്രീനിവാസന്റെ കൈകളിൽ നിന്ന് ലഭിച്ചത്…..

Comments are closed.