മമ്മൂട്ടിക്ക് ലിമിറ്റേഷനുകൾ ഉണ്ട് !!ലോകം കണ്ട ഏറ്റവും നല്ല നടൻ മോഹൻലാൽ – ഗണേഷ് കുമാർഒരു നടനെന്ന നിലയിലും രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിലും ജനങ്ങൾക്ക് സ്വീകാര്യനായ താരമാണ് ഗണേഷ് കുമാർ. രാഷ്ട്രീയ നേതാവ് ബാലകൃഷ്ണപിള്ളയുടെ മകനായ ഗണേഷ് വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിൽ എത്തിയ ഒരാളാണ്. സൂപ്പർതാരങ്ങളായ മോഹൻലാലിനോടും മമ്മൂട്ടിയോടും അദ്ദേഹം വളരെ മികച്ച ഹൃദയ ബന്ധം അദ്ദേഹം പുലർത്തുന്നുണ്ട്. ഒരു ആസ്വാദകൻ എന്ന നിലയിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള താരത്തിനെ കുറിച്ച് ഗണേഷ് പറയുന്നതിങ്ങനെ. അമൃത ടി വി ക്ക് നൽകിയ അഭിമുഖത്തിലാണ് ഗണേഷിന്റെ വാക്കുകൾ…

“ഒരു ആക്ടർ എന്ന നിലയിൽ മമ്മൂട്ടിക്ക് പല ലിമിറ്റേഷൻസും ഉണ്ട്. ഇല്ലെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. മോഹൻലാൽ ആണ് ഇന്ത്യ കണ്ട ഏറ്റവും വലിയ നടൻ. ആക്ടർ എന്ന് പറഞ്ഞാൽ മോഹൻലാൽ ആണ്. അത് അദ്ദേഹത്തോടുള്ള വ്യക്തിബന്ധംക്കൊണ്ട് പറയുന്നതല്ല. ഒരു സംശയോം വേണ്ട. മോഹൻലാലിന്റെ കൺപീലികളും നഖത്തിന്റെ അറ്റംപോലും അഭിനയിക്കും.”

അഭിനയത്തിൽ ഏത് ലെവലിലേക്കും ഉയരുകയും താഴുകയും ചെയ്യുന്ന റേഞ്ച് ഉണ്ട് മോഹൻലാലിന്. ശരീരത്തിലെ ഓരോ സെൽസിലും അഭിനയം നിറഞ്ഞ് നിൽക്കുന്ന നടനാണ് മോഹൻലാൽ ” ഇങ്ങനെയാണ് ഗണേഷ് കുമാറിന്റെ വാക്കുകൾ. ഇതിനു മുൻപും ഗണേഷ് കുമാർ മോഹൻലാലിനോടുള്ള തന്റെ ആരാധനാ തു റന്നു പറഞ്ഞിട്ടുണ്ട്. അടുത്ത സൗഹൃദം പുലർത്തുന്ന മോഹൻലാൽ ഗണേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അതിഥിയായി എത്തിയിട്ടുണ്ട്.ഇരകൾ എന്ന സിനിമകളിലൂടെ ആണ് അദ്ദേഹം സിനിമ ലോകത്തു എത്തുന്നത്

Comments are closed.