മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ആ പച്ച ഷർട്ടുകാരൻ കുട്ടി ഇന്ന്…Age in റിവേഴ്‌സ് ഗിയർ, ഈ വാചകം മലയാളികളുടെ താര സൂര്യനായ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതാണെന്ന് എപ്പോഴും തോന്നിപ്പോകാറുണ്ട്. പ്രായം പിന്നിലെക്കെന്നോ, പ്രായത്തെ തോല്പിക്കുന്നവനെന്നോ എന്ത് വേണമെങ്കിലും പറയാം. 68 വയസു എന്നുള്ളത് ആളുകളെ കാലവും പ്രായവും തോൽപ്പിക്കുന്ന ഒന്നാണെങ്കിൽ മമ്മൂക്കക്ക് മുൻപിൽ അതൊന്നും വില പോകുമെന്ന് തോന്നുന്നില്ല, എന്തൊരു എനർജിയാണ് ഇപ്പോഴും ആ മനുഷ്യന്.

മമ്മൂക്കയുടെ അറുപത്തിയെട്ടാം പിറന്നാൾ അടുത്തിടെ അതി ഗംഭീരമായി ആരാധകർ ആഘോഷിച്ചിരുന്നു. മമ്മൂക്കക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തു പലരും ആശംസകൾ അർപ്പിച്ചിരുന്നു അക്കൂട്ടത്തിൽ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മമ്മൂട്ടിക്കൊപ്പം ഒരു പച്ച ഷർട്ട്‌ ഇട്ട പയ്യൻ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് അത്. ആ ഫോട്ടോയിലെ പയ്യൻ ഇന്ന് എല്ലാവരും അറിയുന്ന ഒരു താരമാണ്.

നടി പേർളി മാണിയുടെ ഭർത്താവ് ആയ ശ്രീനിഷ് അരവിന്ദ് ആണ് ആ പഴയ ഫോട്ടോയിലെ പച്ച ഷർട്ട്‌ ഇട്ട പയ്യൻ. മമ്മൂക്കക്ക് ആശംസകൾ നേർന്നാണ് ശ്രീനിഷ് ആ ഫോട്ടോ പോസ്റ്റ്‌ ചെയ്തത്. ബിഗ് ബോസ് എന്ന പ്രോഗ്രാമിലൂടെ ശ്രദ്ധേയനായ താരമാണ് ശ്രീനിഷ്..

Comments are closed.