മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ കാത്തിരിക്കുകയാണ് – മഞ്ജു വാരിയർ!!!തിരിച്ചു വരവിലും ഗംഭീര വേഷങ്ങൾ മഞ്ജു വാര്യരെ തേടി എത്തി. ഇന്നും മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ മഞ്ജു തന്നെയാണ്. ലേഡി സൂപ്പർസ്റ്റാർ എന്ന വിളി അന്വര്ധമാകുന്നുണ്ട് മഞ്ജു. ഓരോ മഞ്ജു വാരിയർ ചിത്രത്തിനും അത്രമേൽ വലിയ കുടുംബ പ്രേക്ഷകരുടെ സാന്നിധ്യമുണ്ട്.

തിരിച്ചു വരവിൽ മഞ്ജു ഏറ്റവും കൂടുതൽ വേഷമിട്ടത് മോഹന്‍ലാലിനൊപ്പമാണ്. എന്നും ഇപ്പോഴും, ഒടിയൻ, വില്ലൻ എന്നി ചിത്രങ്ങളിൽ മോഹൻലാലിനൊപ്പം വേഷമിട്ട മഞ്ജു സൂപ്പർസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ഇതുവരെ അഭിനയിച്ചിട്ടില്ല. മലയാള സിനിമയിലെ ഒട്ടുമുക്കാൽ നടന്മാരോടൊപ്പം അഭിനയിച്ചിട്ടുള്ള മഞ്ജു പക്ഷെ ഏറ്റവും അധികം അഭിനയിക്കാൻ കാത്തിരിക്കുന്ന നടന്റെ പേര് അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അത് മമ്മൂക്കയാണ്.

” മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ ഏറെ ആഗ്രഹമുണ്ട് – അതിനായി കാത്തിരിക്കുകയാണ് ഞാൻ…” മഞ്ജു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ. മോഹൻലാൽ പൃഥ്വിരാജ് ചിത്രം ലൂസിഫറിലും മഞ്ജു വാരിയർ ആണ് നായിക. ഈ ക്രിസ്മസ് കാലത്തു പുറത്തുവന്ന ഒടിയനിലും മോഹൻലാൽ മഞ്ജു കോംബോ ആണ്.

Comments are closed.