മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്ന ബിരിയാണി.. വൈറലാകുന്ന കുറിപ്പ്…എല്ലാ തവണയും പോലെ ഇക്കുറിയും സെറ്റിൽ ബിരിയാണി വിളമ്പി മമ്മൂക്ക. വര്ഷങ്ങളായി തുടർന്ന് വരുന്ന പതിവ് ഈ ചിത്രത്തിലും അദ്ദേഹം തെറ്റിച്ചില്ല. അദ്ദേഹം തന്റെ പുതിയ ചിത്രമായ ഷൈലോക്ക് ലൊക്കേഷനിലാണ് ബിരിയാണി വിളമ്പിയത്. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മമ്മൂട്ടി ചിത്രങ്ങളുടെ സെറ്റിൽ ഇതൊരു പതിവ് ആണെങ്കിലും ഈ ചിത്രങ്ങൾ പുറത്തു വരുമ്പോൾ ആരാധകർ ആഘോഷമാക്കാറുണ്ട്.

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ബിബിൻ ജോർജ് മമ്മൂട്ടിയുടെ കൈകൊണ്ട് വിളമ്പിയ ഈ ബിരിയാണി കഴിക്കാൻ കിട്ടിയ ഭാഗ്യത്തെ പറ്റി ഒരു സോഷ്യൽമീഡിയ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ബിബിന്റെ പോസ്റ്റ്‌ ഇങ്ങനെ. “കഴിച്ചതിൽ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണി ആണ് ഞാൻ ഇന്ന് കഴിച്ചത് അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം അത് മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നോണ്ടാണ് … മമ്മുക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതൽ ഒരു പാട് കേട്ടിരുന്നു ഇന്ന് …. കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി …. ഇവിടെ ദുൽഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു * കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാൻ അതിൽ കുറച്ച് മൊഹബത്ത് ചേർത്താൽ മതി *”

അജയ് വാസുദേവും മമ്മൂട്ടിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ഷൈലോക്. നവാഗതരായ അനീഷ് ഹമീദ് ബിബിൻ മോഹൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജോബി ജോർജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ലോഞ്ച് അടുത്തിടെ നടന്നിരുന്നു. തമിഴ് താരം രാജകിരണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Comments are closed.