മമ്മൂക്ക ചുമ്മാ വന്നങ്ങു തകർത്തു – അഭിനന്ദനവുമായി അനു സിതാര….മമ്മൂട്ടി നായകനായ ഉണ്ട തീയേറ്ററുകളിൽ ജന സാഗരം സൃഷ്ടിച്ചു മുന്നേറുകയാണ്. നിരൂപക പ്രശംസയും ചിത്രത്തിന് നല്ല രീതിയിൽ ലഭിക്കുന്നുണ്ട്. ഖാലിദ് റഹ്മാൻ എന്ന യുവ സംവിധായകൻ ശക്തമായ നിലപാടുകൾ പറയുന്ന സിനിമയിലെ ഓരോ കഥാപാത്രവും ഒന്നിനോടൊന്നു മികച്ചു നിന്നു. മമ്മൂട്ടി അവതരിപ്പിച്ച മണി സാർ എന്ന കഥാപാത്രം സമീപകാലത്തു മമ്മൂട്ടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്.

ചിത്രത്തിനെ സമൂഹ മാധ്യമങ്ങളിലെയ്ഡ് പ്രശംസിച്ചു ഒത്തിരി സെലിബ്രിറ്റികൾ അടക്കം രംഗത്ത് വന്നിട്ടുണ്ട്. ആ കൂട്ടത്തിൽ നടി അനു സിതാരയുമുണ്ട്. റിയലിസ്റ്റിക് സിനിമയാണ് ഉണ്ട എന്നും ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച ടീമിന് അഭിനന്ദനങ്ങളും നടി നേരുന്നു. ഒരു കടുത്ത മമ്മൂട്ടി ആരാധികയാണ് അനു സിതാര. ചിത്രത്തിന്റെ ക്ലൈമാക്സും ആക്ഷൻ രംഗങ്ങളും മികച്ചു നിന്നു എന്നും നടി പറയുന്നു..

ഖാലിദ് റഹ്മാന്റെ സംവിധാനം ഗംഭീരം ആയെന്നും മമ്മുക്ക ചുമ്മാ വന്നങ്ങു തകർത്തു എന്നുമാണ് അനു സിതാരയുടെ വാക്കുകൾ. ഒരു വലിയ താരനിര ഒന്നിക്കുന്ന ചിത്രത്തിന്റെ നിർമ്മാണ ചിലവ് എട്ടു കോടിയോളം രൂപയാണ്. ബോളിവുഡ് ആക്ഷൻ ഡയറെക്ടർ ശ്യാം കൗശൽ ആണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത്. നവാഗതനായ ഹർഷദ് ആണ് തിരക്കഥ ഒരുക്കുന്നത്..

Comments are closed.