മമ്മൂക്ക ചീത്ത പറയുമെന്ന് വിചാരിച്ചു പക്ഷെ കഥ കേട്ടു – ബിബിൻ മോഹൻ



രാജാധിരാജ, മാസ്റ്റർപീസ് എന്നി ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷൈലോക്ക്. മൂന്നാം ചിത്രത്തിലെത്തുബോഴും മമ്മൂട്ടി തന്നെയാണതിൽ നായകൻ. ഗുഡ്‌വില്‍ എന്‍റര്‍ടെയ്ൻമെന്‍റ്‍സിന്‍റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതരായ ബിബിൻ മോഹനനും അനീഷ് ഹമീദും ചേർന്നാണ്. മമ്മൂട്ടിയെ കുറിച്ചും പുതുമുഖങ്ങളായ തങ്ങളോട് അദ്ദേഹം പെരുമാറിയ രീതിയെ കുറിച്ചും ഇരുവരും പറയുന്നതിങ്ങനെ..

മമ്മൂക്കയെ കാണാൻ ചെന്നപ്പോള്‍ എല്ലാവരും പേടിപ്പിച്ചു. ചീത്തപറയുമെന്നൊക്കെ ഏവരും പറഞ്ഞു. പക്ഷേ സിനിമ നടക്കണം എന്നായിരുന്നു ഞങ്ങളുടെ മനസ്സിൽ. കഥ പറയാൻ ചെന്നു. അദ്ദേഹത്തിന് ലൊക്കേഷനിൽ ഷൂട്ട് തിരക്കായതിനാൽ കഥ കേള്‍ക്കാനായില്ല. പിന്നെ കേള്‍ക്കാന്ന് പറഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് വിഷമമായി. പക്ഷേ പിന്നീട് അദ്ദേഹം വിളിപ്പിച്ചു. വീട്ടിൽ ഒരു ദിവസം ഞങ്ങള്‍ക്കായി മാറ്റിവച്ചു. ഓരോ സീനും ഞങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. കഥയ്‍ക്കൊപ്പം രാഷ്ട്രീയവും എല്ലാം ഞങ്ങള്‍ ചര്‍ച്ച ചെയ്തു. കൂളായിരുന്നു അദ്ദേഹം. പുതിയ ആളുകളെ അദ്ദേഹം സ്വീകരിക്കുന്നത് നല്ല രീതിയിലാണ്. ന്യൂജൻ സംവിധായകരുടെ മുന്നിൽ കൊടി പിടിച്ച് നടന്നയാളദ്ദേഹം.അജയ്, അൻവർ, അമൽ, ആഷിഖ് അബു അങ്ങനെ നിരവധി സംവിധായകരുടെയൊക്കെ ആദ്യ സിനിമ മമ്മൂക്കയുടെ കൂടെയായിരുന്നല്ലോ. അഭിമാനമുണ്ട്. ഏറ്റവും നല്ല അവസരമാണ് ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്. ജോര്‍ജ്ജേട്ടൻ, സലാമേട്ടൻ തുടങ്ങിയവരുടെയൊക്കെ സപ്പോര്‍ട്ട് വളരെ വലുതാണ്.

മമ്മൂക്ക 2019-ൽ തൊട്ടതെല്ലാം പൊന്നാക്കി. തമിഴ്, തെലുങ്ക്, മലയാള ചിത്രങ്ങളിലടക്കം എല്ലാം വിജയമായി. ഈ സമയത്ത് ഞങ്ങള്‍ക്ക് അദ്ദേഹം ഒരു ചാൻസ് തന്നിരിക്കുകയാണ്. അജയേട്ടൻ മമ്മൂക്കയെ വെച്ച് ചെയ്യുന്ന മൂന്നാമത്തെ ചിത്രം. ജോബി ചേട്ടനും അദ്ദേഹത്തെ വെച്ച് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. മമ്മൂക്കയിൽ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ഏരിയ മീറ്റ് ചെയ്യാൻ പറ്റുമെന്ന്. തന്നെയാണ് വിശ്വാസം. ഞങ്ങള്‍ എഴുതിയിരിക്കുന്ന ഈ ചിത്രത്തിനും തിയറ്ററിൽ ഓളമുണ്ടാക്കാൻ പറ്റുമെന്ന് കരുതുന്നു.

Comments are closed.