പ്രണയനത്തിന്റെ ഒരു നറുമഴ പെയ്യുന്നത് പോലെയാണ് നമ്മൾ 96 എന്ന ചിത്രം ആസ്വദിച്ചത്. റീലിസിനു ശേഷം നൂറു ദിവസങ്ങൾ കഴിഞ്ഞെങ്കിലും 96 മാനിയ പ്രേക്ഷകനെ വിട്ടിട്ടൊഴിഞ്ഞ മട്ടില്ല. സംഗീതത്തിന്റെ, പ്രണയത്തിന്റെ നവ്യാനുഭൂതി പകർന്ന ചിത്രം എന്നെന്നും നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാകുമെന്നു ഉറപ്പാണ്. തൃഷയുടെ ജാനകിയും വിജയ് സേതുപതിയുടെ രാമചന്ദ്രനും അത്രമേൽ നമ്മളോട് അടുത്തവരാണ്.ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി മാറിയ ചിത്രം മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ് ചിത്രത്തിന്റെ നൂറാം ദിനാഘോഷം അടുത്തിടെ ടീം ആഘോഷപൂർവം കൊണ്ടാടി. തൃഷയും, വിജയ് സേതുപതിയും അണിയറ പ്രവർത്തകരും ചടങ്ങിന് എത്തിയിരുന്നു. ഫോട്ടോസ് കാണാം..