മധുര രാജ കഴിഞ്ഞു വൈശാഖ് നിവിനൊപ്പം !! വിദ്യാർത്ഥി നേതാവായി നിവിൻ

0
28

മധുര രാജക്ക് ശേഷം വൈശാഖ് സംവിധാനം ചെയുന്ന ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. പുലിമുരുകന്റെ വമ്പൻ വിജയത്തിന് ശേഷം മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരുടെ നിരയിലേക്ക് ഉയർന്ന വൈശാഖിന്റ മറ്റൊരു എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം. രാജീവ് രവി ചിത്രം തുറമുഖത്തിന് ശേഷമായിരിക്കും നിവിൻ ഈ ചിത്രത്തിൽ ജോയിൻ ചെയ്യുക. വമ്പൻ ബഡ്ജറ്റിലാണ് നിവിൻ വൈശാഖ് ചിത്രം ഒരുങ്ങുന്നത് എന്നറിയുന്നു.

ഒരു റൊമാന്റിക് എന്റെർറ്റൈനെർ ആയിരിക്കും ഈ സിനിമയെന്നറിയുന്നു. ഒരു കോളേജ് വിദ്യാർത്ഥി നേതാവിന്റെ വേഷത്തിലാണ് നിവിൻ എത്തുക എന്നറിയുന്നു. ഉദയകൃഷ്ണ ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 2020 ൽ ചിത്രം തീയേറ്ററുകളിൽ എത്തും. മധുര രാജയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ ആണ് വൈശാഖ് ഇപ്പോൾ. നൂറിന് മുകളിൽ ദിനങ്ങളിലാണ് മധുര രാജയുടെ ഷൂട്ട് നടന്നത്.

നിവിന്റെ അടുത്ത റീലീസ് മൂത്തോനും ലവ് ആക്ഷൻ ഡ്രാമയുമാണ്. ഇതിൽ ഫിലിം ഫെസ്റ്റിവൽ എൻട്രി ആയതുകൊണ്ട് മൂത്തൊൻ ഇനിയും നീളാൻ സാധ്യതയുണ്ട്.അതെ സമയം നിവിനും രാജീവ് രവിയും ആദ്യമായി ഒന്നിക്കുകയാണ്. കൊച്ചിൻ ഹാർബറും അവിടത്തെ ജനങ്ങളുടെ ജീവിതവും കേന്ദ്രികരിച്ചു ഒരു സിനിമയുമായി ആണ് ഇവർ ആദ്യം പ്രേക്ഷകരുടെ മുന്നിലെത്തുക എന്നറിയുന്നു. തുറമുഖം എന്നാണ് സിനിമക്ക് പേരിട്ടിരിക്കുന്നത് . മറ്റാരാലും ശ്രദ്ധിക്കപ്പെടാതെ കാലാന്തരത്തിൽ അറിയപെടാത്തവരായി തീരുന്ന ജനതയുടെ ജീവിതമാണ് ഇക്കുറിയും രാജീവ് രവി സ്‌ക്രീനുകളിൽ എത്തിക്കുന്നത്. ചിത്രത്തിന് വേണ്ടിയുള്ള ഒരു കാസ്റ്റിംഗ് കാൾ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.