മധുര രാജാ സൂപ്പര്‍ ഹിറ്റ്‌…ഇനി മമ്മൂട്ടിയുടെ ഉണ്ട..ഫസ്റ്റ് ലുക്ക് പോസ്റ്റര്‍…ടീസര്‍ ഉടന്‍…അനുരാഗ കരിക്കിൻ വെള്ളം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങൾ കവർന്ന യുവ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഖാലിദിന്റെ രണ്ടാം ചിത്രം ഉണ്ട ചിത്രീകരണം അടുത്തിടെ പൂര്‍ത്തിയായി. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ഒരു പോലീസ് വേഷത്തിൽ ആണ് അദ്ദേഹം എത്തുന്നത്.. കേരളത്തിലും ചത്തിസ്‌ഗഡിലും ആണ് ചിത്രത്തിന്റെ ഷൂട്ട് നടന്നത്.. ആക്ഷന് ഒരുപാട് പ്രാധാന്യം ഉള്ളൊരു ചിത്രമാണ് ഉണ്ട. ബോളിവൂഡ്‌ ആക്ഷൻ ഡയറെക്ടർ ശ്യാം കൗശൽ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ദങ്കൽ, ബജിറങ്ങി ഭായിജാൻ, കൃഷ് 3 എന്നി വമ്പൻ ചിത്രങ്ങളുടെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയാളാണ് ശ്യാം കൗശൽ…

കേരളത്തിൽ നിന്നൊരു കൂട്ടം പോലീസുകാർ നക്സലൈറ്റുകൾ നിറഞ്ഞ നോർത്ത് ഇന്ത്യൻ ഭാഗങ്ങളിൽ എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയം. കാസര്കോടുകാരനായ മണി എന്ന പോലീസ് ഉദ്യോഗസ്ഥനെ ആണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്… അർജുൻ അശോകൻ, അസിഫ് അലി. കലാഭവന്‍ ഷാജോന്‍, ഷൈന്‍ ടോം ചാക്കോ, വിനയ് ഫോർട്ട്, അലൻസിയർ ലെ ലോപ്പസ്, തുടങ്ങിയ വലിയ താര നിരയും ചിത്രത്തിൽ ഒന്നിക്കുന്നു. നവാഗതനായ ഹർഷാദ് ആണ് തിരക്കഥ ഒരുക്കുന്നത്.. ചിത്രത്തിന്റെഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി.. ഉണ്ടയുടെ 31 സെക്കന്റ്‌ നീളമുള്ള ടീസറും ഉടനെ പുറത്തിറങ്ങും..

Comments are closed.