മധുരരാജായിലെ ഡോഗ് ഫൈറ്റ് സീൻ എങ്ങനെ ചിത്രീകരിച്ചു? വീഡിയോ പുറത്തു വിട്ട് പീറ്റർ ഹെയ്‌ൻമധുരരാജയുടെ വിജയം മമ്മൂട്ടി ആരാധകരെ ചെറുതായിലൊന്നുമല്ല ആവേശത്തിലാഴ്ത്തിയത്. ആദ്യ ദിനത്തിൽ മാത്രം ഒൻപത് കോടിക്കടുപ്പിച്ചാണ് ചിത്രം കളക്ഷൻ നേടിയത്. പുലിമുരുകൻ എന്ന മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിന് ശേഷം വൈശാഖ് ഒരുക്കിയ ചിത്രം ഒരു കംപ്ലീറ് ആക്ഷൻ പാക്ക്ഡ് എന്റർടെനറാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 27 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം പൂർത്തിയാക്കിയത്..

എടവനാകട്ടെ തുരുത്തുകളിൽ ആണ് ചിത്രം ചിത്രീകരിച്ചത്. ഏകദേശം 130 ദിവസത്തെ ചിത്രീകരണം ഉണ്ടായിരുന്നു. ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പീറ്റർ ഹെയ്‌ൻ ആണ്. പുലിമുരുകന് ശേഷം രണ്ടാം തവണയും പീറ്റർ വൈശാഖുമായി ഈ ചിത്രത്തിലൂടെ ഒന്നിക്കുന്നു. പീറ്റർ ഹെയ്‌നിന്റെ ചടുലമായ ആക്ഷൻ രംഗങ്ങൾക്ക് ഒപ്പം വൈശാഖിന്റെ ക്രീയേറ്റീവിറ്റി കൂടിയായപ്പോൾ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ വേറെ ലെവലായി..

ചിത്രം കണ്ടവർക്ക് എല്ലാം ക്ലൈമാക്സ് ആക്ഷൻ സീനിനെ കുറിച്ച പറയാനുള്ളു. അതി ഗംഭീരമായ ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈ ലൈറ്റ് ആണ്. ചിത്രത്തിലെ ഡോഗ് ഫൈറ്റ് സീൻ തീയേറ്ററുകളിൽ ഓളം സൃഷ്ടിച്ചിരുന്നു. ആ രംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു എന്ന് പീറ്റർ ഹെയ്‌ൻ വിഡിയോയിലൂടെ പുറത്തു വിട്ടിട്ടുണ്ട്. വീഡിയോ കാണാം…

Comments are closed.