മതിലിൽ കയറി ചാമ്പക്ക പറിച്ചു നവ്യ !!ഫോട്ടോ കണ്ടു അമ്പരന്നു ആരാധകർ…മലയാളികൾക്ക് എക്കാലവും ഓർത്തിരിക്കാവുന്ന ഒരുപിടി കഥാപാത്രങ്ങൾ പകർന്നു തന്ന നടിയാണ് നവ്യ നായർ. വിവാഹ ശേഷം ഇടക്ക് കുറച്ചുനാൾ സിനിമയിൽ നിന്നും നൃത്ത രംഗത്ത് നിന്നും മാറി നിന്നെങ്കിലും നവ്യ ഇപ്പോൾ കലാ രംഗത്ത് സജീവമായുണ്ട്. യുവജനോത്സവ വേദികളിൽ നിന്ന് സിനിമയിലെത്തിയ നവ്യ ഇപ്പോഴും നൃത്തത്തെ തന്നേക്കാളേറെ സ്നേഹിക്കുന്നു. നവ്യക്ക് വിദ്യാർഥികളായും നിരവധി പേരുണ്ട്.

നവ്യ സമൂഹ മാധ്യമങ്ങളിൽ ഏറെ സമയം ചിലവഴിക്കുന്ന ഒരു വ്യക്തിയാണ്. തന്റെ ചിത്രങ്ങളും, നൃത്ത വിഡിയോകളും എല്ലാം താരം പങ്കു വയ്ക്കാറുണ്ട്. അടുത്തിടെ നവ്യ പങ്കു വച്ച മെലിഞ്ഞ ലുക്കിൽ ഉള്ള സ്വന്തം ചിത്രങ്ങൾ വൈറലായിരുന്നു. അന്ന് തന്നെ പലരും താരത്തിനോട് ഫിറ്റ്നസ് രഹസ്യം എന്താണെന്നു കമെന്റുകളിലൂടെ ചോദിച്ചിരുന്നു.

ഇപ്പോളിതാ താരം ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വച്ച ഒരു ഫോട്ടോ കണ്ടു ആരാധകർ അമ്പരന്നിരിക്കുകയാണ്. വീട്ടിൽ നിൽക്കുന്ന വേഷത്തിൽ മേക്ക് അപ് ഇല്ലാതെ ചാമ്പക്ക പറിക്കുന്ന നവ്യയാണ് ഫോട്ടോയിൽ ഉള്ളത്. മതിലിനു മുകളിൽ നിന്നാണ് താരം ചാമ്പക്ക പറിക്കുന്നത്. മകൻ സായി ആണ് നവ്യ ചാമ്പക്ക പറിക്കുന്ന ഫോട്ടോകൾ എടുത്തത്. സമൂഹ മാധ്യമങ്ങളിൽ വൈറലാണ് ഈ ഫോട്ടോകൾ…

Comments are closed.