മണി സാറിനെയും പിള്ളേരെയും കാണാൻ വന്നതാ !! പ്രായത്തിലൊക്കെ എന്ത് കാര്യം….ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ട തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഒരുപിടി മികച്ച താരങ്ങൾ മമ്മൂട്ടിയോടൊത്തു ഒന്നിക്കുന്ന ചിത്രം നിരൂപക പ്രശംസയും നേടുന്നുണ്ട്. മണി സാർ എന്നൊരു പോലീസ് കഥാപാത്രത്തെ ആണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്നൊരു കൂട്ടം പോലീസുകാർ ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ബാധിത മേഖലയിൽ എത്തുന്നതും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ആണ് ചിത്രം ഒരുക്കിയത്.

വലിയ ഹൈപ്പോ ബഹളങ്ങളോ ഇല്ലാതെ തീയേറ്ററുകളിൽ എത്തിയ ചിത്രം പിന്നീട് ആദ്യ ദിന റെസ്പോൻസുകളിലൂടെയും മൗത് പബ്ലിസിറ്റിയിലൂടെയുമാണ് തീയേറ്ററുകളിൽ തരംഗം തീർത്തത്. സമീപ കാലത്തെ മമ്മൂട്ടി ചിത്രങ്ങളെ അപേക്ഷിച്ചു നോക്കുമ്പോൾ ഉണ്ടക്ക് ഉണ്ടായിരുന്ന ഹൈപ് ചെറുതാണ്. എന്നിട്ടും സിനിമയുടെ ക്വാളിറ്റി കൊണ്ട് തന്നെയാണ് തീയേറ്ററുകളിൽ ആളുകൾ എത്തുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് തന്നെയാണ് ഉണ്ട…

സമൂഹ മാധ്യമങ്ങളിൽ തിയേറ്റർ റഷിന്റെ ചിത്രങ്ങൾ തരംഗമാകുകയാണ്. ഇന്നും ചിത്രത്തിന് ടിക്കട്റ്റ് കിട്ടാത്ത അവസ്ഥയാണ് മിക്ക സെന്ററുകളിലും. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന ഒരു ഫോട്ടോ എന്തെന്നാൽ ഉണ്ട എന്ന ചിത്രത്തിന്റെ ടിക്കറ്റ് എടുക്കാനായി വെയിറ്റ് ചെയുന്ന ഒരു അമ്മുമ്മയുടെ ചിത്രമാണ്. മണി സാറിനേം പുള്ളേരേം കാണാൻ വന്നതാ… പ്രായമൊന്നും പ്രശ്നമല്ല.. എന്ന ക്യാപ്ഷ്യനോടെ ആണ് ഫോട്ടോ വൈറലാകുന്നത്..കോഴിക്കോട് അപ്സര തിയേറ്ററില്‍ നിന്നുള്ള കാഴ്ച…

Comments are closed.