മണിയൻപിള്ള രാജുവിന്‍റെ വിവാഹത്തിന് മോഹൻലാൽ കൊടുത്ത എട്ടിന്റെ പണി!!!സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും നല്ല രസികനാണ് മണിയൻപിള്ള രാജു. താനും മോഹൻലാലും ഒരുമിച്ചഭിനയിച്ച ഒരു ചിത്രം കാരണം വിവാഹത്തിന് മുൻപ് ലഭിച്ച ഒരു മുട്ടൻപണിയെ കുറിച്ച് അദ്ദേഹം പറയുകയാണ്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ രസകരമായ അനുഭവത്തെ കുറിച്ച് പറയുന്നത്.

“ഞാനും സുഹൃത്ത് മണിയും ചിരിയോ ചിരി എന്ന ചിത്രം കാണാൻ പോകവേ അയാളുടെ ഇളയച്ഛന്റെ വീട്ടിൽ വണ്ടി നിർത്തുകയായിരുന്നു. വീടിന്റെ കർട്ടന്റെ ഇടയിലൂടെ ഒരു പെൺകുട്ടിയെ കാണാൻ ഇടയായി. ഞങ്ങളെ ആ കുട്ടി നോക്കിയിട്ട് ഓടി പോവുകയാണ് ചെയ്തത്. ഞാൻ മാണിയോട് ചോദിച്ചു അത് ആരാണെന്നു മണി പറഞ്ഞു അത് ഇളയച്ചനും ഇളയമ്മക്കും ഉള്ള ഒരേ ഒരു മകൾ പേര് ഇന്ദിര. തനിക്ക് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടെന്നും മണിയോട് ഞാൻ പറഞ്ഞു. പക്ഷെ സിനിമാക്കാരൻ ആയതുകൊണ്ട് അതിനൊരു ചാൻസും ഇല്ലായിരുന്നു. ഒരേ ഒരു മകളെ സിനിമാക്കാരന് കൊടുക്കാൻ അവർക്ക് സമ്മതമില്ലായിരുന്നു. അവസാനം മണിയുടെ ചേട്ടനും ബന്ധുക്കളും നിർബന്ധിച്ചു അവർ അതിന് തയ്യാറായി. അങ്ങനെ ഒരു ദിവസം അവളുടെ അമ്മയും അച്ഛനും കൊല്ലത്ത് ഗ്രാൻഡ് തിയേറ്ററിൽ ഒരു സിനിമകാണാൻ പോയി. ജോൺ പോളിന്റെ സ്ക്രിപ്റ്റിൽ സേതുമാധവൻ സർ സംവിധാനം ചെയ്ത അറിയാത്ത വീഥികൾ ആയിരുന്നു അത്. ചിത്രത്തിൽ ഞാനും മോഹൻലാലും മധു സാറും അഭിനയിക്കുന്നുണ്ട്.

ആ പടം കാണുമ്പോൾ ഞാൻ ഒരു കുട്ടിയെ റേപ്പ് ചെയ്യാൻ പോകുമ്പോൾ മോഹൻലാൽ വരുകയും ആ കുട്ടിയുടെ വാ പൊത്തിപിടിക്കുകയും ആ കുട്ടി മരിക്കുകയും ചെയുന്നുണ്ട് . ആ സിനിമയിൽ എന്റെ അച്ഛനായി അഭിനയിക്കുന്ന മധു സർ ജഡ്ജ് ആണ്. അവസാനം മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കി കൊല്ലുകയും ചെയുന്നു. അവർ ആദ്യമായി കാണുന്ന എന്റെ ചിത്രം അതായിരുന്നു. ചിത്രം കഴിഞ്ഞുടനെ ഇന്ദിരയുടെ അച്ഛൻ പറഞ്ഞു “ഈ അലവലാതിയെ ആണോ കല്യാണം കഴിക്കാൻ പോകുന്നത് മോഹൻലാലിനെ ചെയ്യാത്ത കുറ്റത്തിന് തൂക്കിക്കൊന്ന ഈ വൃത്തികെട്ടവനെയാണോ കല്യാണം കഴിക്കുന്നതെന്ന്”. അങ്ങനെ എല്ലാം കൈയിന്നു പോയി. ഒടുവിൽ അവരുടെ ബന്ധുക്കൾ ഇടപെട്ടു സംസാരിച്ച് കല്യാണം നടത്തി. ഇപ്പോൾ അവരെല്ലാം പറയും ഇന്ദിരക്ക് കിട്ടിയത് നല്ല ചെറുക്കനാണെന്ന്”

Comments are closed.