മഞ്ഞ് വാരിയെറിഞ്ഞ് കളിക്കുന്ന ടോവിനോയും, സംയുക്ത മേനോനും !!!വൈറലാകുന്ന വീഡിയോതീവണ്ടി എന്ന ഹിറ്റ് ചിത്രത്തിലെ താരജോഡികളാണ് ടോവിനോ തോമസും സംയുക്ത മേനോനും. അതിനു ശേഷം നായികാ നായകന്മാരായി ഇരുവരും എത്തുന്ന പുതിയ സിനിമയാണ് എടക്കാട് ബറ്റാലിയൻ. നവാഗതനായ സ്വപ്‌നേഷ് ആണ് ചിത്രം സംവിധാനം ചെയുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് പി.ബാലചന്ദ്രൻ ആണ്. കൈലാസ് മേനോൻ സംഗീതവും സിനു സിദ്ധാർത്ഥ് ക്യാമറയും നിർവഹിക്കുന്നു. കാർണിവൽ ഗ്രൂപ്പ് ചെയർമാൻ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മൻ എന്നിവരാണ് നിർമാതാക്കൾ.

ചിത്രത്തിന്റെ ഷൂട്ടിനായി ടോവിനോയും സംയുക്തയും ഇപ്പോൾ ലഡാക്കിലാണ് ഉള്ളത്. ഇരുവരും ഉള്ള ഒരു ലൊക്കേഷൻ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. ലഡാക്കിൽ പരസ്പരം മഞ്ഞു വാരിയെടുത്ത് എറിഞ്ഞു കളിക്കുന്ന ടോവിനോയുടെയും സംയുക്തയുടെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

നേരത്തെ സിനിമയുടെ ചിത്രീകരണത്തിനിടെ ടോവിനോയുടെ ശരീരത്തിൽ പൊള്ളലേറ്റത് വലിയ വാർത്തയായിരുന്നു. നാല് വശത്തും തീ കത്തിച്ചുള്ള സംഘടന രംഗത്തിന്റെ ചിത്രീകരണത്തിന് ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും ടൊവിനോ അത് നിരസിക്കുകയായിരുന്നു. സംഘട്ടനരംഗം മുഴുവന്‍ ചെയ്തു തീര്‍ക്കുന്നതിനിടെ ശരീരത്തില്‍ തീ പടരുകയായിരുന്നു…

Comments are closed.