മകളുടെ കല്യാണം നടത്താനും വീട് വയ്ക്കാനും പണം തന്നത് മോഹൻലാൽ – ശാന്താ കുമാരിമോഹൻലാൽ എന്ന നടൻ തന്നെ ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റിയ ആളാണെന്നു നടി ശാന്താ കുമാരി. അമൃത ടി വി യിലെ ലാൽ സലാം എന്ന പ്രോഗ്രാമിന് അതിഥിയായി എത്തിയപ്പോഴാണ് അമ്മ വേഷത്തിൽ ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച ശാന്താ കുമാരി ഇങ്ങനെ പറഞ്ഞത്. മോഹൻലാൽ ചെയുന്ന പല നല്ല കാര്യങ്ങളും പുറം ലോകം അറിയാറില്ലെന്നും ശാന്താ കുമാരി പറയുകയുണ്ടായി.

വിറ്റ്‌നാം കോളനി എന്ന ചിത്രത്തെ സംബന്ധിച്ച എപ്പിസോഡിലാണ് ശാന്താ കുമാരി അതിഥിയായി എത്തിയത്. ഭീമൻ രഘുവും എത്തിയിരുന്നു. തന്റെ മകളുടെ കല്യാണം നടത്താൻ സഹായിച്ചത് മോഹൻലാൽ ആണെന്നും. കയറിക്കിടക്കാൻ ഒരു വീട് ഇല്ലാതെ ബുദ്ധിമുട്ടിയപ്പോൾ ഒരു വീട് വയ്ക്കാൻ സഹായിച്ചതും മോഹൻലാൽ ആണെന്നും ശാന്താ കുമാരി പറഞ്ഞു.

മോഹൻലാലിനോട് നമുക്ക് ഇഷ്ടം തോന്നുന്ന പല കാര്യങ്ങളും അദ്ദേഹത്തിൽ നിന്നു ഉണ്ടാകാറുണ്ടെന്നും ശാന്താ കുമാരി പറയുകയുണ്ടായി. വിറ്റ്‌നാം കോളനി ഷൂട്ടിംഗ് സമയത്തു ഫിലോമിനയുടെ കാലിൽ ഒരു വലിയ മുറിവുണ്ടായി അത് പഴുത്തു ആർക്കും അടുത്തേക്ക് പോകാൻ പോലും കഴിയാത്ത രീതിയിൽ ആയെന്നും എന്നാൽ ഒരു ബുദ്ധിമുട്ടും കൂടാതെ മോഹൻലാൽ ഫിലോമിനയെ എടുത്തു നടന്നത് ആലോചിക്കുമ്പോൾ മോഹന്ലാലിനോടുള്ള ഇഷ്ടം കൂടുമെന്നും ശാന്താ കുമാരി പറഞ്ഞു.

Comments are closed.