മകന് അവാർഡ് നൽകുന്ന അച്ഛൻ – ഒരുപക്ഷെ അബി എന്ന മനുഷ്യൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാകുമിത്ചുരുങ്ങിയ ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട താരമായ ഷെയിൻ നിഗം മറ്റൊരു ഭാഗ്യത്തിനുകൂടി അർഹനായിരിക്കുകയാണ്. തന്റെ അച്ഛന്റെ കയ്യിൽ നിന്നും മികച്ച താരത്തിനുള്ള അവാർഡ് നേടിയിരിക്കുകയാണ് ഷൈൻ. ഖത്തറിലെ ദോഹയിൽ വെച്ചു നടന്ന യുവ അവാർഡ്സിൽ വെച്ചാണ് ഷൈനിന്റെ അച്ഛനും നടനുമായ അഭി അവാർഡ് ഷൈനിനു നൽകിയത്.

മിമിക്രിക്ക്‌ വളരെയേറെ സംഭാവനകൾ നൽകിയ അഭി പല സിനിമകളിലൂടെയും തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ്. സിനിമയിൽ അദ്ദേഹത്തിന്റെ കഴിവിനൊത്ത വേഷങ്ങളും അംഗീകാരങ്ങളും കിട്ടിയില്ലെന്നുള്ളത് മലയാള സിനിമാ പ്രേക്ഷകർക്ക് വളരെ വലിയ നഷ്ടമാണ്. അദ്ദേഹത്തിന് ലഭിക്കേണ്ട ഒരുപാട് അവസരങ്ങൾ പല രീതിയിലും നഷ്ടപ്പെട്ടിട്ടുണ്ടെന്നതാണ് സത്യം. പക്ഷെ അന്ന് നഷ്ട്ടപ്പെട്ടതുപലതും ഇപ്പോൾ അദ്ദേഹം മകനിലൂടെ തിരിച്ചുപിടിച്ചുകൊണ്ടിരിക്കുകയാണ്.

ഷെയിൻ ഇപ്പോൾ മികച്ച വേഷങ്ങളിലൂടെ മലയാള സിനിമക്ക് ഒരു മുതൽക്കൂട്ടായി മാറിക്കൊണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ കഴിവിനുള്ള അംഗീകാരം സ്വന്തം അച്ഛനിൽനിന്നു തന്നെ ലഭിച്ചു എന്നത് ഇരട്ടിമധുരമായി. സീരിയസ് റോളുകൾ കൂടുതൽ ചെയ്ത ഷെയിനിന്റെ “പറവ” എന്ന ചിത്രത്തിലെ മികച്ച കഥാപാത്രം വളരെയേറെ ശ്രദ്ധ നേടിയിരുന്നു. “ഈട” ഉടൻ പുറത്തിറങ്ങാനുള്ള ചിത്രമാണ്. ദിലീഷ് പോത്തനന്റെ പുതിയ ചിത്രത്തിലും ഷെയിനാണ് നായകൻ