മകന്‍റെ സിനിമ കണ്ടിറങ്ങിയ അമ്മയുടെ ആദ്യ പ്രതികരണം ഇങ്ങനെ!!!“ആദി” ആദ്യ ദിവസം തന്നെ മികച്ച അഭിപ്രായങ്ങൾ നേടിയിരിക്കുകയാണ്. സിനിമാ രംഗത്തെ പല പ്രമുഖരും ഇന്ന് തന്നെ ചിത്രം കണ്ടു. പ്രണവിന്റെ അമ്മയായ സുചിത്ര മോഹൻലാൽ കൊച്ചിയിലെ പത്മ തീയറ്ററിലാണ് ചിത്രം കണ്ടത്. കൂടാതെ ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജീത്തു ജോസഫ് ,സംവിധായകൻ ഷാജി കൈലാസ് എന്നിവർ ഇന്ന് ചിത്രം കണ്ടവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.

ചിത്രം കണ്ടിറങ്ങിയ സുചിത്രയോട് ചിത്രത്തെയും പ്രണവിന്റെ അഭിനയത്തെയും പറ്റി മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ചിത്രം മികച്ചതാണെന്നും, പ്രണവ് ജീവിതത്തിൽ എങ്ങനെയാണോ അതുപോലെ തന്നെയാണ് ചിത്രത്തിലെന്നും പറഞ്ഞു. അഭിനയത്തിലും അദ്ദേഹം മോഹൻലാലിന്റെ മകൻ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ജീത്തു ജോസഫും ആരാധകരോട് അദ്ദേഹത്തിന്റെ സന്തോഷം പങ്കുവെച്ചു.

മോഹൻലാലിന്റെ മാസ് ഹിറ്റുകളുടെ സംവിധായകൻ ഷാജി കൈലാസ് ഷോ കണ്ടശേഷം സിനിമയിലെ ആക്ഷൻ രംഗങ്ങളെയും പ്രണവിന്റെ അഭിനയത്തെയും പറ്റിയാണ് പറഞ്ഞത്. ആക്ഷൻ രംഗങ്ങൾ വളരെ മികച്ചതാണെന്നും പ്രണവിന്റെ പെർഫോമെൻസ് ഗംഭീരമായെന്നും അദ്ദേഹം പറഞ്ഞു. 2000 ജനുവരി 26നു ആണ് ഷാജി കൈലാസ് സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ചിത്രമായ മോഹൻലാലിന്റെ “നരസിംഹം” റിലീസ് ചെയ്തത്. 18 വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ മകന്റെ ആദ്യ ചിത്രവും ഇതേ ദിവസം തന്നെ റിലീസ് ചെയ്തു എന്ന പ്രേത്യേകതയുമുണ്ട്. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷൻ ചിത്രം എന്ന ബഹുമതി പ്രേക്ഷകരിൽ നിന്നും “ആദി” ഇന്ന് തന്നെ നേടി കഴിഞ്ഞു.

Comments are closed.