ഭാര്യയാണ് ഫോട്ടോഗ്രാഫർ എങ്കിൽ ഒരിക്കലും അവർക്ക് Courtesy വയ്ക്കാതിരിക്കരുത് !! ചിരി ഉണർത്തി പൃത്വിയുടെ ക്യാപ്ഷൻസമൂഹ മാധ്യമങ്ങളിൽ സജീവമാണ് പ്രിത്വിരാജ് സുകുമാരൻ. ആരാധകരുമായി സംവദിക്കാനും ഒപ്പം നർമ്മം പങ്കു വയ്ക്കാനുമെല്ലാം പ്രിത്വി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഉപയോഗിക്കാറുണ്ട്. ഭാര്യ സുപ്രിയയും അത് പോലെ തന്നെ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്‌. ഇരുവരെയും സംബന്ധിക്കുന്ന ഒരു ക്യാപ്ഷൻ പൃഥ്വിരാജ് ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റിൽ നൽകിയത് സോഷ്യൽ മീഡിയ ലോകത് ചിരി ഉണർത്തുകയാണ്.

അതിലേക്ക് നയിച്ച സംഭവ വികാസം ഇങ്ങനെ. പൃഥ്വിരാജ് തന്റെ പുതിയ ചിത്രമായ 9 ന്റെ പ്രചരണാർത്ഥം ലൈവ് ഇൻസ്റ്റാ വീഡിയോ ചെയ്യാൻ തീരുമാനിച്ചു. പ്രിത്വിയുടെ ആദ്യ ലൈവ് ഇൻസ്റ്റാ വീഡിയോ ആയത് കൊണ്ട്, അത് പുറത്തു വരുന്നതിനു മുൻപ് ആ കാര്യം പ്രേക്ഷകരെ അറിയിക്കാനായി ഒരു ഇൻസ്റ്റാ പോസ്റ്റ് ഇട്ടു. ഭാര്യ സുപ്രിയ ക്ലിക്ക് ചെയ്ത ഒരു ഫോട്ടോക്ക് ഒപ്പമാണ് പ്രിത്വി ആ പോസ്റ്റ് ഇട്ടത്.

എന്നാൽ കുറച്ചു കഴിഞ്ഞു സുപ്രിയയുടെ വക പോസ്റ്റിനു താഴെ ഒരു കമന്റ് എത്തി. ” ഭാര്യക്ക് ഒരു ഫോട്ടോ courtesy എങ്കിലും വയ്ക്കു” എന്നായിരുന്നു സുപ്രിയയുടെ കമന്റ്. പ്രിത്വിയുടെ മറുപടി ഉടൻ എത്തി ” ലേലു അല്ലു.. ക്യാപ്ഷൻ എഡിറ്റ് ചെയ്തിട്ടുണ്ട് “. സംഗതി പ്രിത്വി ക്യാപ്ഷൻ എഡിറ്റ് ചെയ്‌തെങ്കിലും ഫോട്ടോ courtesy വച്ചെങ്കിലും അത് വേറെ രീതിയിൽ ആയിരുന്നു. ഒപ്പം സുപ്രിയക്കിട്ട് ഒരു പണിയും. പ്രിത്വി എഡിറ്റ് ചെയ്തത് ഇങ്ങനെ ” നിങ്ങളുടെ കാമുകി / ഭാര്യ ആണ് ഫോട്ടോഗ്രാഫർ എങ്കിൽ അവർക്ക് ഒരിക്കലും ഫോട്ടോ courtesy വയ്ക്കാൻ മറക്കരുത്.. ജീവിതപാഠം.. ” എന്നായിരുന്നു പ്രിത്വിയുടെ എഡിറ്റഡ് വേർഷൻ. പിന്നാലെ സുപ്രിയയുടെ മറുപടിയും എത്തി. ഭാര്യ മാത്രമല്ല നിങ്ങളുടെ അടുത്ത റീലിസിന്റെ പ്രൊഡ്യൂസർ കൂടെയാണ് ഞാൻ “,

Comments are closed.