ഭാര്യക്ക് നല്‍കാൻ 1.25 ലക്ഷം രൂപയുടെ ഫോൺ ഓർഡർ ചെയ്തു !! നടന് ലഭിച്ചത് വ്യാജൻ!!ബോയ്സ് എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തു എത്തിയ നടനാണ് നകുൽ. നടി ദേവയാനിയുടെ സഹോദരൻ കൂടെയായ നകുൽ നായകൻ എന്ന നിലയിൽ പേരെടുത്തത് കാതലിൽ വിഴുന്തേൻ എന്ന ചിത്രത്തിലൂടെ. അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ നകുൽ ഓൺലൈനിലൂടെ ഒരു ഫോൺ വാങ്ങി വഞ്ചിതനായ വാർത്ത പങ്കു വച്ചിരുന്നു. തന്റെ ഭാര്യക്ക് വേണ്ടി താരം ഓർഡർ വിലകൂടിയ ഫോൺ നു പകരം വ്യാജൻ ആണ് അദ്ദേഹത്തിനു ലഭിച്ചത്.

വിവാഹ വാർഷിക ദിനത്തിൽ ഭാര്യക്ക് സമ്മാനമായി നൽകാൻ ആണ് നകുൽ ഫോൺ ഓർഡർ ചെയ്തത്. ഫ്ലിപ്കാർട്ടിലൂടെ 1. 25 ലക്ഷം രൂപ വിലയുള്ള ഐ ഫോൺ ആണ് നകുൽ ഓർഡർ ചെയ്തത്.നവംബർ 29 നു ഓർഡർ ചെയ്തപ്പോൾ പിറ്റേ ദിവസം തന്നെ ഫോൺ എത്തി. സ്ഥലത്തില്ലാത്ത കാരണം ഡിസംബർ 1 നു ആണ് പാർസൽ തുറന്നത്. അപ്പോൾ കണ്ട കാഴ്ച കാഴ്ച തന്നെ ഞെട്ടിച്ചെന്നു നകുൽ പറയുന്നു.

പ്ലാസ്റ്റിക്ക് കൊണ്ട് നിർമ്മിച്ച വ്യാജ കവർ ആയിരുന്നു ഫോണിന് ചുറ്റും. Ios സോഫ്റ്റ്‌വെയർ ആയിരുന്നില്ല ഫോണിന് ആൻഡ്രോയ്ഡ് പ്ലാറ്റഫോമിൽ ഉള്ള വ്യാജ ഫോൺ ആയിരുന്നു അത്. ഫ്ലിപ്പ്കാർട്ടിൽ അപ്പോൾ തന്നെ വിളിച്ചെങ്കിലും ആപ്പിൾ സ്റ്റോറിൽ പരാതി നല്കാൻ ആണ് അവർ പറഞ്ഞത്. ഒടുവിൽ വലിയ തർക്കങ്ങൾക്ക് ഒടുവിൽ ഫോൺ തിരികെ വാങ്ങാൻ ആള് എത്തുമെന്നും പണം തിരികെ തരുമെന്നും ഫ്ലിപ്കാർട് അറിയിച്ചെങ്കിലും പന്ത്രണ്ടു ദിവസങ്ങൾക്കുള്ളിൽ മാത്രമേ ആള് എത്തുകയുള്ളൂ എന്ന് അവർ മെയിൽ അയച്ചതായി നകുൽ പറയുന്നു.കമ്പനിക്ക് എതിരെ നിയമ നടപടികളുമായി മുന്നോട്ട് നീങ്ങുമെന്നും നകുൽ ട്വിറ്ററിൽ കുറിക്കുന്നു.

Comments are closed.