ഭയപ്പെട്ടാണ് ഞാന്‍ 14 കൊല്ലം ജീവിച്ചത് – ശ്രീകുമാർ മേനോൻ

0
90

മോഹൻലാൽ നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനിലൂടെ മലയാള സിനിമ രംഗത്തേക്ക് കാൽവയ്‌പ്പ് നടത്തുകയാണ് സംവിധായകൻ ശ്രീകുമാർ മേനോൻ. ഏറെ കൊല്ലങ്ങളായി പരസ്യചിത്ര രംഗത്ത് നിറഞ്ഞ നിൽക്കുന്ന ശ്രീകുമാർ മേനോന്റെ സിനിമയിലേക്കുള്ള വരവ് പ്രതീക്ഷയോടെ ഒരു വമ്പൻ ചിത്രത്തിലൂടെയാണ്.

കൂടാതെ അദ്ദേഹമാണ് ഇന്ത്യയിൽ വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന മഹാഭാരതം എന്ന ചിത്രത്തിനും പിന്നിൽ. വളരെ പെട്ടന്ന് തന്നെ ആഡ്ഫിലിം രംഗത്ത് ജ്വലിച്ചു ഉയർന്ന ഇദ്ദേഹത്തിന്റെ ജീവിതത്തിന് പിന്നിൽ ഒരു കഥയുണ്ട്.

താൻ മൂലം പ്രശനങ്ങൾ അനുഭവിക്കുകയും, ദുഃഖിക്കുകയും ചെയ്ത തന്റെ കുടുംബത്തെ ഓർത്ത് ഭയന്ന് പതിനാല് വർഷം ജീവിച്ചുവെന്ന് ശ്രീകുമാർ പറയുന്നു. വീട്ടുകാരുടെ ഗതി ഓർത്ത് ഒരുപാട് വിഷമിക്കുകയും, ഉണ്ടായ കടങ്ങൾ വീട്ടാൻ വീണ്ടും കടം വാങ്ങി വലിയ പ്രതിസന്ധിയിൽ പെട്ടുവെന്ന് ശ്രീകുമാർ വ്യക്തമാകുന്നു. “കടക്കാരെ പേടിച്ചു എന്റെ വീടിനു പുറകിൽ ബൈക്ക് വച്ച് മതിൽ ചാടി പോകേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. പല രാത്രികളിലും ഞാൻ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ആരെയും ആശ്രയിച്ചിട്ട് കാര്യമില്ല ഞാൻ മനസിലാക്കി. നേടാൻ മുന്നോട്ട് പോകുക തന്നെ എന്ന് തീരുമാനിച്ചു. ഒരിക്കൽ ഒരു ഉത്സവ പിരിവിനു ചെന്നപ്പോൾ ആണ് കല്യാൺ സ്വാമിയേ കാണുന്നത്. അദ്ദേഹവുമായിയുള്ള കൂടി കാഴ്ചയാണ് എന്റെ ജീവിതം മാറ്റിയത്. ആത്മീയതയാണ് ലക്ഷ്യത്തിൽ എത്തിച്ചത്. ശ്രീകുമാർ മേനോൻ പറയുന്നു.