ഭദ്രൻ ചിത്രം ജൂതന്‍.. സൗബിൻ ഷാഹിറും ജോജു ജോർജും റിമ കല്ലിങ്കലും പ്രധാന വേഷങ്ങളിൽ…ഫസ്റ്റ് ലുക്ക്..മലയാളികളുടെ മനസ്സിൽ എക്കാലവും തങ്ങി നിൽക്കുന്ന ഒരുപിടി ചിത്രങ്ങളൊരുക്കിയ സംവിധായകനാണ് ഭദ്രൻ.മോഹന്‍ലാല്‍ ചിത്രം ഉടയോന് ശേഷം സിനിമകൾ ഒന്നും ചെയ്യാതിരുന്ന ഭദ്രൻ സിനിമയിലേക്ക് തിരിച്ചു വരുകയാണ്. ആദ്യ ചിത്രം മോഹൻലാലിനു ഒപ്പമാണ് എന്ന് വാർത്തകൾ വന്നെങ്കിലും ആ ചിത്രത്തിന് മുൻപ് മറ്റൊരു ചിത്രം ഭദ്രൻ സംവിധാനം ചെയ്യും. മോഹൻലാൽ ചിത്രം ഈ ചിത്രത്തിന്റെ റീലീസ് കഴിഞ്ഞു മാത്രമേ കാണു എന്ന് അറിയാൻ കഴിയുന്നു.

കനൽ, ശിക്കാർ പോലുള്ള ചിത്രങ്ങൾക്ക് തിരക്കഥ ഒരുക്കിയ എസ് സുരേഷ് ബാബു ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ജൂതന്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് . 1982 ൽ ആണ് ഭദ്രൻ സംവിധായകനായി സിനിമ ലോകത്തു എത്തുന്നത്. 2005 ൽ ആണ് അവസാന ചിത്രം. അതായത് പതിനാലു വർഷങ്ങൾക്ക് ശേഷമാണു ഭദ്രൻ സിനിമ മേഖലയിലേക്ക് തിരികെ എത്തുന്നത്.

സൗബിൻ ഷാഹിർ, ജോജു ജോർജ്, എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. റിമ കല്ലിങ്ങൽ നായികാ വേഷത്തിൽ എത്തും. കുമ്പളങ്ങി നൈറ്റ്സ്, സുഡാനി എന്ന ചിത്രങ്ങളിലൂടെ മുൻനിരയിലേക്ക് ഉയർന്ന സൗബിനെയും ജോസഫിലൂടെ കൈയടി വാങ്ങിയ ജോജുവിനെയും പ്രേക്ഷകർ ശ്രദ്ധയോടെ വീക്ഷിക്കുന്ന ചിത്രമാകും ഇത്. അമ്പിളി എന്ന ചിത്രമാണ് സൗബിന്റെ അടുത്ത പ്രധാന സിനിമകളിൽ ഒന്ന്, ജോജു പൊറിഞ്ചു മറീയം ജോസ് എന്ന ജോഷി ചിത്രത്തിൽ ആണ് ഇപ്പോൾ എത്തുന്നത്…

Comments are closed.