ബൽറാമിനെയും ഭരത്ചന്ദ്രനെയും പോലുള്ള അതിമാനുഷ്യർ അല്ല കേരളാ പോലീസിൽ കൂടുതൽ !! അതീ മണി സാറിനെ പോലുള്ളവരാണ്

0
410

അഭിനന്ദനങ്ങൾ ഖാലിദ് റഹ്മാൻ, എന്തിനെന്നല്ലേ? ഉണ്ട എന്ന സിനിമ പറയുന്ന രാഷ്ട്രീയവും നിലപാടുകളും ഒക്കെ ഏറെ ചർച്ച ചെയ്യപെടെണ്ടാതാണ്. അതിനെ പറ്റി ഇപ്പൊൾ പറയുന്നില്ല. എന്നാൽ ഈ കൈയടികൾ മമ്മൂട്ടി എന്ന സൂപ്പർസ്റ്റാറിനെ ഒരു വശത്തേക്ക് മാറ്റിയിരുത്തി മമ്മൂട്ടി എന്ന നടനെ മാക്സിമം എസ്പ്ലോർ ചെയ്തതിനാണ്. ഒരു പുതിയ സംവിധായകന് മമ്മൂക്കയെ കിട്ടിയ എക്സൈറ്റ്‌മെന്റിൽ വേണമെങ്കിൽ നിങ്ങൾക്ക് മണി സാറിനെ അതി മാനുഷകൻ ആക്കാമായിരുന്നു. മാവോയിസ്റ്റുകളുടെ പ്രദേശത്തു ചെന്ന് അവന്മാരെ സിംഗിൾ ഹാൻഡ്ലി അടിച്ചൊതുക്കുന്ന സൊ കാൾഡ് മലയാളം ഹീറോ ആക്കാമായിരുന്നു. നിങ്ങളത് ചെയ്തില്ല അതിനു പകരം നിങ്ങളെ അയാളെ ഒരു മനുഷ്യനാക്കി ട്രീറ്റ് ചെയ്തു. അതിനാണ് ഈ കൈയടികൾ..

കേരള പൊലീസിലെ മുക്കാൽ ഭാഗം പേരും മണി സാറിനെ പോലെയുള്ള സാധാരണക്കാരൻ തന്നെയായിരിക്കും എന്ന് പറഞ്ഞാൽ അതിനു ഒരു മറു ചിന്ത ഉണ്ടാകില്ല. കാരണം അതത്ര മേൽ സത്യമാണ്. ഭയത്തിന്റെ പ്രാരാബ്ദങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങളുടെ ഒക്കെ അകെ തുകയായ പച്ച മനുഷ്യർ. മനുഷ്യൻ എന്ന ലേബലിൽ തന്നെ ലോകത്തിലെ എല്ലാവരെയും കാണുന്നവർ. സിനിമ മനോഹരമാകുന്നത് അതിന്റെ റീലിസ്‌റ്റിക്ക് സ്വഭാവം കൊണ്ട് മാത്രമല്ല ഇത്തരം ആത്മാവുള്ള പച്ച മനുഷ്യരായ കഥാപാത്രങ്ങൾ കൂടെ കൊണ്ടാണ്..

ഫാൻസ്‌ എന്ന് പറയുന്നവരുടെ കൈയടികൾ നേടാൻ പാകത്തിന് ഒരു സൂപ്പർ ഹീറോയെ അല്ല ഖാലിദിന് വേണ്ടിയിരുന്നത്. മറിച്ചു അയാളുടെ നിലപാടുകൾ പറയാൻ അയാളുടെ സിനിമയിൽ മണി സാർ എന്ന പച്ച മനുഷ്യനായി അഭിനയിച്ചു ജീവിയ്ക്കാൻ ഒരു ഗംഭീര നടനെ ആയിരുന്നു. അത് ആ മഹാനടൻ അതിന്റെ മാക്സിമത്തിൽ ചെയ്തു ഫലിപ്പിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള വേഷങ്ങളിൽ ആ മഹാനടനെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു. സൂപ്പർസ്റ്റാർ എന്ന ലേബൽ അഴിച്ചു വച്ച് മമ്മൂക്ക എന്ന നടനായി.

– ജിനു അനില്‍കുമാര്‍