ബ്രഹ്‌മാണ്ഡ സെറ്റ് വർക്കുകൾ – കുഞ്ഞാലി മരക്കാർ ഒരുങ്ങുന്നത് ചരിത്രമാകാൻ!!!ഡിസംബർ ആദ്യ വാരം മുതൽ രാമോജി റാവു ഫിലിം സിറ്റിയിൽ കുഞ്ഞാലി മരക്കാർ എന്ന ബ്രഹ്മാണ്ഡ വിസ്മയത്തിനു തുടക്കം കുറിച്ചിരുന്നു. നാൽപതു ചിത്രങ്ങൾക്ക് മുകളിൽ പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള മലയാളത്തിന്റെ എവർ ഗ്രീൻ ജോഡികൾ മോഹൻലാലും പ്രിയദർശനും വീണ്ടും ഒന്നിക്കുന്ന ചിത്രം തെല്ലൊന്നുമല്ല ഇക്കുറി പ്രേക്ഷകർക്കായി മാറ്റി വച്ചിട്ടുള്ളത്. നൂറു കോടി രൂപക്ക് മേലെ ബജറ്റ് ഉള്ള സിനിമ ഒരു പിരീഡ് ഡ്രാമയാണ്. വടക്കൻ കേരളത്തിലെ ചരിത്ര കഥകളിലെ പ്രധാനികളായ കുഞ്ഞാലിമരക്കാരിലെ നാലാമനെ പറ്റിയുള്ളതാണ് ചിത്രം.

അഞ്ചു തവണ ദേശിയ അവാർഡ് നേടിയ കലാസംവിധായകൻ സാബു സിറിൽ ആണ് ചിത്രത്തിന്റർ ആര്ട്ട് വാർക്കുകൾക്കും സെറ്റുകൾക്കും പിന്നിൽ. രാമോജി റാവു ഫിലിം സിറ്റിയിൽ നാല് വമ്പൻ പടക്കപ്പലുൾപ്പടെ ഉള്ള വമ്പൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. ഇരുനൂറു മീറ്റർ നീളവും വീതിയുമുള്ള ടാങ്കും കടലിലെ രംഗങ്ങൾ ചിത്രീകരിക്കാൻ വേണ്ടി ഉപയോഗിക്കുന്നുണ്ട്. ബ്രഹ്മാണ്ഡം എന്ന് ഒറ്റ വാക്കിൽ പറയാനാകുന്ന ചിത്രമാണ് കുഞ്ഞാലി മരക്കാർ. തിരു ആണ് ഛായാഗ്രാഹകൻ.

ചിത്രത്തിന്റർ കോ പ്രൊഡ്യൂസർ സി ജെ റോയ് ചിത്രത്തിന്റെ സെറ്റിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചിട്ടുണ്ട്. നൂറ്റാണ്ടുകൾക്ക് മുൻപ് സാമൂതിരി ഭരണകാലത്തെ യുദ്ധ സാമഗ്രികളും കപ്പലുകളും പുനര്നിര്മ്മിച്ച ബ്ര്യഹത്തായ ഒരു സെറ്റാണ് അത്. മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തു വരുമെന്ന് സി ജെ റോയ് പറയുന്നു. സി ജെ റോയ് പുറത്തു വിട്ട സെറ്റിന്റെ ദൃശ്യങ്ങൾ കാണാം.

Comments are closed.