ബോളിവുഡ് നടന്മാരെ പോലെയല്ല സൗത്ത് ഇന്ത്യയിൽ അവർ കൃത്യ സമയത് ജോലിക്കെത്തും – അക്ഷയ് കുമാർഅക്ഷയ് കുമാർ രജനികാന്ത് ടീമിന്റെ 2. 0 ഇന്ന് തീയേറ്ററുകളിൽ എത്തി. 543 കോടി രൂപ മുതൽ മുടക്കിൽ ബ്രഹ്മാണ്ഡ കാഴ്ചകളുമായി എത്തിയ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത് അക്ഷയ് കുമാറാണ്. ഇന്ന് റെക്കോർഡ് നമ്പർ സ്‌ക്രീനുകളിലാണ് 2 0 റീലീസ് ചെയുന്നത്.ബാഹുബലി 2 വിന്റെ റെക്കോർഡ് ആണ് ചിത്രം തകർത്തത്. ബോളിവുഡിൽ വിജയ കൊടി നാട്ടിയ ശേഷം തെന്നിന്ത്യയിലെത്തുന്ന അക്ഷയ് കുമാർ ചിത്രത്തെ പറ്റിയും സൗത്ത് ഇന്ത്യൻ നടന്മാരെ പറ്റിയും അടുത്തിടെ ഒരു മാധ്യമത്തിന് മുന്നിൽ വാചാലനായത് ഇങ്ങനെ…

“സാങ്കേതികപരമായി നമ്മളേക്കാള്‍ ഏറെ മുന്നിലാണ് സൗത്ത് ഇന്ത്യ. 7.30നാണ് ചിത്രീകരണം ആരംഭിക്കുമെന്ന് പറഞ്ഞതെങ്കില്‍ ആസമയത്ത് തന്നെ ഷൂട്ടിംഗ് തുടങ്ങിയിരിക്കും.. ഇവിടെ ബോളിവുഡിൽ 7. 30 എന്ന് പറഞ്ഞാൽ 9.30 ക്കു പോലും താരങ്ങൾ സെറ്റിൽ എത്തില്ല. അവിടെ അങ്ങനെയല്ല കൃത്യ സമയത്തു സെറ്റിലെത്തും നടൻമാർ..”

മുൻപെങ്ങും കണ്ടിട്ടില്ലാത്ത പോലെയുള്ള ഗംഭീരൻ റീലീസാണു ചിത്രത്തിന്റേത്. ആമി ജാക്സൺ നായികയാകുന്ന ചിത്രത്തിൽ മലയാളത്തിന്റെ സാന്നിധ്യമായി കലാഭവൻ ഷാജോണും അഭിനയിക്കുന്നുണ്ട്. ലൈക്ക പ്രൊഡക്ഷൻസ് ആണ് വമ്പൻ ബഡ്ജറ്റിൽ ചിത്രം ഒരുക്കുന്നത്, സംവിധായകൻ ഷങ്കറിനൊപ്പം ജയമോഹൻ തിരക്കഥ ഒരുക്കുന്നു.

Comments are closed.