ബോക്സ് ഓഫീസിൽ വിശ്വാസത്തിന്‍റെ പണക്കിലുക്കം – കളക്ഷൻ റിപ്പോർട്ട്!!അജിത് ശിവ കൂട്ടുകെട്ടിൽ ഒരുങ്ങിയ വിശ്വാസം പൊങ്കൽ റീലീസ് ആയി തീയേറ്ററുകളിൽ എത്തിയിരുന്നു. വിവേകം എന്ന ആക്ഷൻ ചിത്രത്തിന് ശേഷം ഒരു ഫാമിലി ഡ്രാമയുമായി ആ സംവിധായകൻ ശിവ ഇക്കുറി എത്തിയിരിക്കുന്നറ്ജ് എത്തിയിരിക്കുന്നത്. ഒരു വമ്പൻ പരാജയത്തിന് ശേഷം ഒരുക്കിയ അജിത് ശിവ ചിത്രം ഇക്കുറി സംവിധായകൻ ഒരിക്കൽ പരീക്ഷിചു വിജയം കണ്ടെത്തിയ ഫോര്മുലയിലേക്കുള്ള മടക്കമാണ്. അതിന്റെ വിജയം തീയേറ്ററുകളിൽ പ്രകടമാകുന്നുണ്ട്.

കുടുംബ പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കാനും എന്ജോയ് ചെയ്യിപ്പിക്കാനും അജിത് ചിത്രത്തിനാകുന്നുണ്ട്. നയൻ താരയുടെ സാന്നിധ്യം അതിനു ഉതകുന്നുമുണ്ട്. ഒരു ഹിറ്റ് സ്റ്റാറ്റസ് ചിത്രം നേടിയിട്ടുണ്ട്. പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വിശ്വാസം ഒരു വമ്പൻ വിജയം തന്നെയാണ്. ഓവർസീസ്,റസ്റ്റ് ഓഫ് ഇന്ത്യ പെർഫോമൻസിൽ രജനി ചിത്രവും മുന്നിട്ട് നില്കുന്നു. ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന കണക്ക് അനുസരിച്ചു വിശ്വാസം തമിഴ് നാട്ടിൽ നിന്ന് ആദ്യ ദിനം നേടിയത് 26 കോടിയാണ്.

വേൾഡ് വൈഡ് കളക്ഷൻ 43 കോടി രൂപയുമാണ്. യു എസ് ലും ചിത്രം മികച്ച പ്രകടനം നടത്തുന്നുണ്ട്. ആദ്യ ദിനത്തിൽ മാത്രം 95 സെന്ററുകളിൽ നിന്ന് 59 ലക്ഷം രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനത്തെ കളക്ഷനിൽ പേട്ടയും വിശ്വാസവും അമ്പതു കോടി കളക്ഷൻ പിന്നിടും എന്നും ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നുണ്ട്. ആദ്യ ദിനത്തിൽ പേട്ടക്ക് തമിഴ്നാട് നിന്ന് നേടാനായത് 23 കോടിയാണ്, എന്നാൽ outside തമിഴ്നാട് കളക്ഷനിൽ രജനി ചിത്രം മുന്നിട്ട് നില്കുന്നു.

Comments are closed.