ബുക്ക് മൈ ഷോ ഈടാക്കുന്ന ഇന്റർനെറ്റ് ഹാന്ഡിലിങ് ഫീസ് നിയമവിരുദ്ധം…ബുക്ക് മൈ ഷോ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ശ്രദ്ധിച്ചിട്ടുണ്ടാകും ഇന്റർനെറ്റ് ഹാന്ഡിലിങ് ഫീസ് എന്നൊരു സംഗതി. ടിക്കറ്റ് ബുക്കിങ്ങിനു bookmyshow/മറ്റ് ബൂകിംഗ് ആപ്പുകള്‍ ഈടാക്കുന്ന പണമാണത്. എന്നാൽ ഇത് നിയമാനുസ്രതമല്ല എന്നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരു റൈറ്റ് റ്റു ഇൻഫോർമേഷൻ ആക്ട് ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. ഫോറം അഗനൈസ്റ്റ് കറപ്‌ഷൻ എന്ന സംഘടനയുടെ ചുമതല വഹിക്കുന്ന വിജയ് ഗോപാൽ നൽകിയ RTI ക്ക് മറുപടിയായി ആണ് റിസർവ് അത് നിയമാനുസ്രതം അല്ലെന്നു അറിയിച്ചത്.

ഈ ഇന്റർനെറ്റ് ഹാൻഡ്ലിങ് ഫീ ആകട്ടെ എപ്പോഴും മാറുന്ന ഒന്നാണ് വൻ തുകയാണ് ചിലപ്പോൾ ഈ പേരിൽ അപ് ഉപഭോക്താവിൽ നിന്ന് വാങ്ങുന്നത്. RBI പുറപ്പെടുവിച്ച മെർചെന്റ ഡിസ്‌കൗണ്ട് റേറ്റ് എന്ന MDR ന്റെ നഗ്നമായ ലംഘനമാണ് ബുക്ക് മൈ ഷോ ഇത്തരത്തിൽ ഇന്റർനെറ്റ് ഹാന്ഡിലിങ് ഫീ ഈടാക്കുന്നതിലൂടെ ചെയ്യുന്നത് എന്ന് റിസർവ് ബാങ്ക് RTI ക്ക് നൽകിയ മറുപടിയിൽ നിന്ന് വ്യക്തമാണ്. ബുക്ക് മെ ഷോക്ക് എതിരെയും പി വി ആർനു എതിരെയും വിജയ് ഗോപാൽ ഹൈദരാബാദ് കൺസ്യൂമർ കോർട്ടിൽ പരാതി നൽകിയിട്ടുണ്ട് ഈ വിഷയം സംബന്ധിച്ചു.

MDR എന്നത് ഒരു കസ്റ്റമർ ക്രെഡിറ്റ് കാർഡോ ഡെബിറ്റ് കാർഡോ ഉപയോഗിച്ച് ഒരു വ്യാപാരിയുടെ ഉല്പനം വാങ്ങുമ്പോൾ ആ വ്യാപാരി ബാങ്കിന് നൽകേണ്ട പണമാണ്. ബുക്ക് മൈ ഷോ ഈടാക്കുന്ന ഈ ഇന്റർനെറ്റ് ഹാന്ഡിലിങ് ഫീസിന്റെ കാര്യത്തിൽ അത് നമ്മളിൽ നിന്നല്ല ഈടാക്കേണ്ടത് മറിച്ചു അതാതു തീയേറ്ററുകളിൽ നിന്നുമാണ്.”സർവീസുകൾക്ക് മാത്രമേ നമ്മൾ പണം കൊടുക്കേണ്ടതുള്ളൂ. ഇപ്പോൾ പി വി ആറിൽ നിന്ന് ബുക്ക് മൈ ഷോ വഴി ടിക്കറ്റ് എടുക്കുമ്പോൾ പി വി ആറിൽ നിന്നുമാണ് MDR ഈടാക്കേണ്ടത് നമ്മളിൽ നിന്നുമല്ല. തീയേറ്ററുകൾക്ക് കാശു ഉണ്ടാക്കാൻ ബുക്ക് മൈ ഷോ ഉപകരിക്കുന്നുണ്ടല്ലോ പിന്നെന്തിനാണ് നമ്മൾ ഈ പണം അധികം കൊടുക്കുന്നത്..? ” വിജയ്‌യുടെ ചോദ്യം ഇങ്ങനെ……

Images: The Logical Indians

Comments are closed.