ബുക്കിങ്ങിൽ വിസ്മയം തീർത്തു വില്ലൻ – സമീപകാലത്തു ഒരു മലയാളം ചിത്രത്തിന് ലഭിച്ച ഏറ്റവും മികച്ച ബുക്കിങ്

0
195

മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ 27 നു തീയേറ്ററുകളിൽ എത്തുകയാണ്. ഇത് നാലാം തവണയാണ് ബി ഉണ്ണിക്കൃഷ്ണനുമൊത്തു മോഹൻലാൽ ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്. ഇരുപതു കോടി ബഡ്ജറ്റിൽ ഒരുങ്ങിയ വില്ലൻ താരബാഹുല്യം കൊണ്ടും സാങ്കേതിക തികവ് കൊണ്ടും ഏറെ മുന്നിൽ നിൽക്കുന്ന സിനിമയാണ്. തമിഴ് നടൻ വിശാൽ, ഹൻസിക, തെലുങ്ക് താരം ശ്രീകാന്ത്, രാശി ഖന്ന എന്നിവർ ഒന്നിക്കുന്ന ചിത്രം ഇന്ത്യയിൽ ആദ്യമായി 8 കെ റെസല്യൂഷനിൽ ചിത്രീകരിക്കപ്പെടുന്ന സിനിമയാണ്.

ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. അതിരാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ഷോകളുടെ ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റു തീർന്നിട്ടുണ്ട്. ഈവെനിംഗ്, സെക്കന്റ് ഷോകളുടെ ടിക്കട്റ്റ് ബുക്കിങ്ങും അതിവേഗത്തിൽ നടക്കുന്നുണ്ട്. സമീപകാലത്തെ ഏറ്റവും മികച്ച രീതിയിലുള്ള ഒരു മലയാള ചിത്രത്തിന്റെ ബുക്കിംഗ് ആണ് വില്ലനിലൂടെ കാണാൻ കഴിയുന്നത്. ഇത് സിനിമ രംഗത്ത് ഒരു ഉണർവ് തന്നെയാണ്. മിക്ക വലിയ തീയേറ്ററുകളിലും 8 ഷോ വരെ ചിത്രം പ്രദർശിപ്പിക്കുന്നുണ്ട്.

നൂറ്റി അൻപതോളം ഫാൻസ്‌ ഷോ ചിത്രത്തിനു ഇതുവരെയായി പ്ലാൻ ചെയ്തിട്ടുണ്ട്. ഏറ്റവുമധികം ഫാൻസ്‌ ഷോ എന്ന ഒരു മലയാളം ചിത്രത്തിന്റെ റെക്കോർഡാണിത്. 275 നു മുകളിൽ സ്‌ക്രീനുകളിൽ ചിത്രം എത്തുമെന്നാണ് ഇതുവരെ അറിവായ വിവരം. ഈ കണക്കു ഇനിയും ഉയരാൻ ചാൻസുകൾ ഉണ്ട്. പുലിമുരുകന് ശേഷം ഒരു മോഹൻലാൽ ചിത്രത്തിന് വരുന്ന ഏറ്റവുമുയർന്ന സ്ക്രീൻ കൗണ്ടും വില്ലനു അവകാശ പെടാവുന്ന ഒന്നാണ്. ഒരു ഇന്വെസ്റ്റിഗേഷണൽ ത്രില്ലെർ ആയ ചിത്രത്തിൽ മോഹൻലാലിൻറെ നായികയായി എത്തുന്നത് മഞ്ജു വാരിയർ ആണ്