ബിജു മേനോൻ ഒരുപാട് സഹായിച്ചിട്ടുണ്ട് !! യഥാർഥ ജീവിതത്തിൽ അദ്ദേഹം ഒരു മംഗലശേരി നീലകണ്ഠനാണ് !!ഒന്നിമില്ലായ്മയുടെ പടവുകളിൽ നിന്ന് സിനിമയിൽ എത്തിയ ആളാണ് ജോജു. പഠനം പാതി വഴിയാക്കി സിനിമയുടെ പിന്നാലെ പോയ ജോജു 10 വർഷത്തോളം ജൂനിയർ ആര്ടിസ്റ് ആയും 8 വർഷത്തോളം കൊച്ചു റോളുകളിലും സിനിമയിൽ വേഷമിട്ട ശേഷമാണു ഒരു നല്ല വേഷം അദ്ദേഹത്തെ തേടി എത്തുന്നത്. വന്ന വഴികളിൽ ഒരുപാട് പേരോട് കടപ്പാടും നന്ദിയുമുള്ള ജോജു ഏറെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വം ആണ് ബിജു മേനോൻ. ജോജുവിന്റെ ജീവിതത്തിൽ ഒരുപാട് സഹായം ചെയ്തിട്ടുള്ള ബിജു മേനോനെ പറ്റി ജോജു നേരെ ചൊവ്വെയിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ.

” ബിജുവേട്ടൻ എന്റെ ചങ്കാണ്. എനിക്ക് ഒരുപാട് സ്നേഹവും ബഹുമാനവുമുള്ള ഒരു മനുഷ്യനാണ്. പലരും പറയാറുണ്ട് ഞാൻ സംസാരിക്കുന്നതും അഭിനയിക്കുന്നതും എല്ലാം ചിലപ്പോൾ ബിജുവേട്ടനെ പോലെ ആണെന്ന്, ചിലപ്പോൾ അദ്ദേഹത്തോടുള്ള ഇഷ്ടം കൊണ്ട് അത് എന്റെ ഉള്ളിൽ കയറി വരുന്നതാകാം. യഥാർഥ ജീവിതത്തിലും ഒരു മംഗലശ്ശേരി നീലകണ്ഠനാണ് അദ്ദേഹം. നന്നായി പാട്ടു പാടുന്ന ആരെയും വേദനിപ്പിക്കാതെ ഒരു മനുഷ്യൻ..

എന്റെ പെങ്ങളുടെ കല്യാണത്തിന് ഞാൻ തെണ്ടി തിരിഞ്ഞു നടക്കുന്ന സമയം ആയിരുന്നു. അന്ന് ബിജുവേട്ടനും കുറച്ചു കൂട്ടുകാരും ചേർന്നാണ് കുറച്ചു സാമ്പത്തികം ഒക്കെ തന്നത്. അന്ന് ആ നാട്ടിലെ ഏറ്റവും ഗംഭീരമായ കല്യാണമായി മാറി അത് കാരണം ബിജു മേനോൻ വന്ന കല്യാണമായിരുന്നു അത്. “

Comments are closed.