ബിഗ് ബ്രദറിൽ മോഹൻലാലിനൊപ്പം ആസിഫ് അലിയും

0
75

മോഹൻലാലിനെ നായകനാക്കി സിദ്ദിഖ് ഒരുക്കുന്ന ചിത്രമാണ് ബിഗ് ബ്രദർ. ആറു വർഷങ്ങൾക്ക് ശേഷമാണു സിദ്ദിഖും മോഹൻലാലും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുന്നത്. ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്ന ചിത്രമായിരുന്നു ഇതിനു മുൻപ് ഇവർ ചെയ്ത ചിത്രം. സാമ്പത്തിക നേട്ടമുണ്ടാക്കിയ ഒരു സിനിമയാണത്. ഇക്കുറി സിദ്ദിഖിന്റെ പ്രൊഡക്ഷൻ കമ്പനി ആയ എസ് പിക്ചേഴ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിൽ ഫ്യൂക്രി എന്ന ചിത്രമാണ് സിദ്ദിഖ് അവസാനം ചെയ്തത്..

ഇപ്പോൾ വരുന്ന റിപോർട്ടുകൾ എന്തെന്നാൽ മലയാളത്തിലെ ഒരു യുവ താരം ചിത്രത്തിലുണ്ടാകും എന്നാണ്. ആസിഫ് അലിയുടെ പേരാണ് സിനിമ വൃത്തങ്ങളിൽ പറഞ്ഞു കേൾക്കുന്നത്. മോഹൻലാലിൻറെ സഹോദരന്റെ വേഷത്തിലാകും ആസിഫ് എത്തുകയെന്നും അറിയുന്നു. റെഡ് വൈൻ എന്ന സലാം ബാപ്പു ചിത്രത്തിൽ മോഹൻലാലിനൊപ്പം മുൻപ് ആസിഫ് വേഷമിട്ടിരുന്നു.

മോഹൻലാൽ ഇപ്പോൾ ഇട്ടിമാണി മെയ്ഡ് ഇൻ ചൈനയുടെ ഷൂട്ടിലാണ്.ജിബു ജോബി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വർഷങ്ങൾക്ക് ശേഷം മോഹൻലാൽ തൃശൂർ സ്ലാങ്ങിൽ സംസാരിക്കും. കോമഡി എന്റെർറ്റൈനെർ ആയിരിക്കും ഈ ചിത്രം. ആശിർവാദ് സിനിമാസ് ആണ് നിർമ്മാണം. ഹണി റോസ് ആണ് നായിക. തമിഴ് നടി രാധിക ശരത്കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു