ബിഗ് ബി 2 അൻവർ റഷീദ് ഫഹദ് ചിത്രം ട്രാൻസിന്റെ തിരക്കുകൾക്ക്‌ ശേഷം – അമൽ നീരദ്ആരാധകരെയും താരങ്ങളെയും ഒരു പോലെ ആവേശത്തിൽ ആഴ്ത്തിയ വാർത്തയായിരുന്നു ബിഗ് 2വിന്റെ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രഖ്യാപനത്തെ തുടർന്ന് സിനിമ ലോകത്ത് നിന്നും സന്തോഷങ്ങൾ പ്രകടിപ്പിച്ചിരുന്നു. ഈ മാസം 17 നായിരുന്നു അമൽ നീരദ് തന്റെ ഫേസ്ബുക്ക് പേജ് വഴി ബിഗ് ബി രണ്ടാം ഭാഗത്തിന്റെ വരവിനെ കുറിച്ച് അറിയിച്ചത്. വാർത്ത വന്നു നിമിഷങ്ങൾക്കാം ആരാധകർ അത് ഏറ്റെടുക്കുകയും ചെയ്തു. അന്ന് മുതൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനെ പറ്റിയുള്ള വിവരങ്ങൾ അറിയാൻ പ്രേക്ഷകർ തിടുക്കം കാട്ടുകയാണ്. 2018 ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് അമൽ നീരദ് പറഞ്ഞിരുന്നു. എന്നാൽ ഫഹദ് അൻവർ റഷിദ് ചിത്രം ട്രാൻസിന്റെ ചിത്രീകരണം പൂർത്തിയാക്കിതിന് ശേഷം അമൽ മാത്രമേ ബിലാലിലേക്ക് കടക്കുകയുള്ളു. അമൽ നീരദും ട്രാൻസിന്റെ ഒരു ഭാഗമാണ്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് അമൽ നീരദ് ആണ്.


” ബിലാലിൻറെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകളും പ്രാരംഭ ചർച്ചകളും ആരംഭിച്ചു കഴിഞ്ഞു. താനിപ്പോൾ ട്രാൻസിന്റെ തിരക്കുകളിലാണ് ” അമൽ നീരദ് പറയുന്നു. അമൽ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിൽ
ഫഹദ് ഫാസിലിനൊപ്പം സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി, അൽഫോൻസ് പുത്രൻ എന്നിവരും എത്തുന്നു. ട്രാൻസിന്റെ പണിപ്പുരയിൽ നിന്ന് ഇറങ്ങിയാൽ ഉടൻ ബിലാലിൻറെ വർക്കുകളിലേക്ക് പൂർണ്ണമായും കടക്കുമെന്ന് അമൽ നീരദ് വ്യക്തമാക്കി.

നേരത്തെ പറഞ്ഞത് പോലെ 2018 ൽ ഷൂട്ടിംഗ് തുടങ്ങുമെന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയുകയുള്ളു എന്നും കൃത്യമായ ഡേറ്റ് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അമൽ നീരദ് കൂട്ടി ചേർത്തു.
ആദ്യ ഭാഗത്തിലെ താരങ്ങളും അണിയറ പ്രവർത്തകരും രണ്ടാം ഭാഗത്തിലും ഒന്നിക്കുമെന്നും അദ്ദേഹം ഒരു സൂചന നൽക്കിട്ടുണ്ട്. ബിഗ് ബി ക്ക് സംഗീതം നൽകിയ ഗോപി സുന്ദർ രണ്ടാം ഭാഗത്തിലും സംഗീതമൊരുക്കുമെന്ന് അദ്ദേഹം തന്നെ ഫേസ്ബുക്ക് പോസ്റ്റ്‌ വഴി പറഞ്ഞിരുന്നു.

താൻ വെറുതെ ഒരു രണ്ടാം ഭാഗം നിർമിക്കാം എന്ന് തീരുമാനിക്കുക അല്ലായിരുന്നു അതിന് വ്യക്തമായ ഒരു പ്ലാൻ ഉണ്ടായിരുന്നു എന്നും ആദ്യഭാഗത്തിന്റെ ഭംഗി ഒട്ടും നഷ്ടപ്പെടാതെ രണ്ടാം ഭാഗം ഒരുക്കാനാണ് ഞങ്ങൾ തീരുമാനിക്കുന്നത്. അതിനുവേണ്ട ഐഡിയകളും തീരുമാനിച്ചുകഴിഞ്ഞു എന്ന് അമൽ നേരത്തെ തന്നെ മാധ്യമത്തിന് മറുപടി നൽകിരുന്നു.