ബാഹുബലി പോലെയല്ല മാമാങ്കം.. മിനിമൽ vfx ആണ് അതെ സമയം റീയലിസ്‌റ്റിക്ക് ആയ കഥപറച്ചിൽ രീതിയും – മമ്മൂട്ടിമമ്മൂട്ടി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷകർക്കിടയിൽ ആരവങ്ങൾ സൃഷ്ടിച്ചു ആണ് പുറത്തു വന്നത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയെന്ന വിശേഷണത്തോടെയാണ് മാമാങ്കം എത്തുന്നത്. പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടെ മറ്റൊരു ഇതിഹാസ കഥാപാത്രമായിരിക്കും മാമാങ്കത്തിലേത്.മൂന്ന് ഷെഡ്യൂളുകൾ പൂർത്തിയാക്കിയ സിനിമയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. 2 വര്‍ഷത്തിലൊരിക്കല്‍ മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് നടക്കാറുള്ള മാമാങ്കത്തില്‍ പൊരുതിമരിക്കാന്‍ വിധിക്കപ്പെട്ട ചാവേറുകളുടെ കഥയാണ് ചിത്രം പറയുന്നത്.മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദനും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഇന്ത്യൻ സിനിമയിലെ തന്നെ ബെഞ്ച്മാർക്ക് ആയി മാറിയ ബാഹുബലി എന്ന ചിത്രത്തിന്റെ കഥ പറച്ചിൽ രീതി പോലെ ആയിരിക്കില്ല മാമാങ്കം എന്നും മമ്മൂട്ടി പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇങ്ങനെ “മാമാങ്കം വളരെയധികം റീലിസ്‌റ്റിക്ക് സിനിമയാണ് ബാഹുബലിയോട് താരതമ്യപ്പെടുത്തുമ്പോൾ.വളരെ കുറച്ചു vfx രംഗങ്ങളും കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറിയും എല്ലാം വളരെ കുറവാണു. ബാഹുബലി ഫിക്ഷ്യസ് ആയ ഒരു സിനിമയാണ്. അതെ സമയം മാമാങ്കം എൺപതു ശതമാനം യഥാർഥ ചരിത്രം ബേസ് ചെയ്ത ചരിത്ര ചിത്രമാണ്.”

എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.കനിഹ, അനു സിത്താര എന്നിവരാണ് നായികമാരായി പ്രത്യക്ഷപ്പെടുന്നത്.തരുൻ രാജ് അറോറ, പ്രാചി തെഹ്‌ലൻ, സുദേവ് നായർ, സിദ്ദിഖ്, അബു സലിം, സുധീർ സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപള്ളിയാണ് ചിത്രം നിർമ്മിക്കുന്നത് . മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനു വേണ്ടി മരടിലും നെട്ടൂരിലുമായി നിർമ്മിച്ചിട്ടുള്ളത്.

Comments are closed.