ബാഹുബലിയുടെ മഹിഷ്‌മതി സാമ്രാജ്യം പ്രേക്ഷകർക്ക് ഇനി നേരില്‍ കാണാം!!!അമരേന്ദ്ര ബാഹുബലിയുടെ മഹിഷ്‌മതി സാമ്രാജ്യം ഇനി പ്രേക്ഷകർക്കും കാണാം. 100 ഏക്കറോളം സ്ഥലം ഉപയോഗിച്ച് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നിർമിച്ച ഈ പടുകൂറ്റൻ സെറ്റ് പ്രേക്ഷകർക്കായി തുറന്നുകൊടുക്കുകയാണ്. ഇന്ത്യൻ സിനിമയുടെ അഭിമാനമായ, മലയാളികളുടെ സ്വന്തം കാലസംവിധായകൻ സാബു സിറിലാണ് ചിത്രത്തിനുവേണ്ടി സെറ്റും മറ്റു അനുബന്ധ വസ്തുക്കളും നിർമ്മിച്ചത്.

ഫിലിം സിറ്റി അധികൃതർ തന്നെ മുൻക്കയ്യെടുത്തു 60 കോടിയോളം രൂപ മുതൽമുടക്കി സെറ്റ് അതുപോലെതന്നെ നിലനിർത്തിയിരിക്കുകയാണ്. മഹാഭാരതം സീരിയലിന്റെ സെറ്റും ഇതുപോലെ ടൂറിസ്റ്റുകൾക്കുവേണ്ടി ഫിലിംസിറ്റി അധികൃതർ നിലനിർത്തിയിട്ടുണ്ട്.

പലതരത്തിലുള്ള പാക്കേജുകൾ ഉള്ളതായാണ് അറിയാൻ കഴിയുന്നത്. സാധരണ പാക്കേജിൽ 9മണി മുതല്‍ 2 മണി വരെ മുതിർന്നവർക്ക് 1250 രൂപ നിരക്കിൽ സന്ദർശിക്കാം. പ്രീമിയം ടിക്കറ്റ് 9 മണി മുതല്‍ 11.30 വരെ 2349രൂപ ആകുമെന്നും അറിയാൻ കഴിയുന്നു. പ്രീമിയം ടിക്കറ്റുകൾ ഓണ്‍ലൈനിലൂടെ മാത്രമേ ബുക്ക്‌ ചെയ്യാൻ കഴിയുകയുള്ളു.

Comments are closed.