ബാബയെന്ന സ്റ്റൈലിഷ് കഥാപാത്രവുമായി മനോജ്‌ കെ ജയന്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍!!പ്രണവിന്റെ രണ്ടാം ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. രാമലീല എന്ന വമ്പൻ വിജയത്തിന് ശേഷം അരുൺ ഗോപി ടോമിച്ചൻ മുളകുപാടം എന്നിവർ ഒന്നിക്കുന്ന ചിത്രത്തിലെ നായിക പുതുമുഖമാണ്. പീറ്റർ ഹെയ്‌ൻ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെ ഹൈ ലൈറ്റ് ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ ഉറപ്പ് പറയുന്നു. ആക്ഷൻ ഓറിയെന്റഡ് സിനിമ ആണെങ്കിലും ഒരു പ്രണയകഥ കൂടെ ചിത്രം പറയുന്നുണ്ട്. അരുൺ ഗോപിയുടെയും രണ്ടാമത്തെ ചിത്രമാണിത്. പ്രണവ് മോഹൻലാൽ ഒരു സർഫറുടെ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഒരു പുതുമുഖമാണ് നായിക. കടലിലെ തിരമാലക്ക് ഇടയിലൂടെ തെന്നി നീങ്ങുന്ന വിനോദ മാർഗമാണ് സർഫിങ്. പുറം നാടുകളിൽ ഏറെ പ്രചാരത്തിലുള്ള സർഫിങ് കേന്ദ്രികൃതമായ ആദ്യ മലയാള ചിത്രമാകും ഇരുപത്തിയൊന്നാം നൂറ്റാണ്ട്. പ്രണവ് ചിത്രത്തിലേക്കായി ബാലിയിൽ നീണ്ട നാളത്തെ സർഫിങ് ട്രെയിനിങ് എടുത്തിരുന്നു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മനോജ്‌ കെ ജയന്‍റെ ക്യരക്ടര്‍ പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് വന്നിട്ട് ഉണ്ട്. ബാബയെന്ന സ്റ്റൈലിഷ് കഥാപാത്രവുമായാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ മനോജ്‌ കെ ജയന്‍ പ്രേക്ഷകരിലേക്ക് എത്തുന്നു.

ചിത്രത്തിൽ സർഫിങ് രംഗങ്ങൾ മാത്രമല്ല ട്രെയിൻ ഫൈറ്റ് അടക്കമുള്ള ആക്ഷൻ രംഗങ്ങൾ ഉണ്ടെന്നു റിപ്പോർട്ടുകളുണ്ട്. ഹൈ വോൾടേജ് ആക്ഷൻ രംഗങ്ങൾ ഉണ്ടെകിലും ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഒരു റൊമാന്റിക് എന്റെർറ്റൈനെർ ആയിരിക്കും. ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രം ജനുവരി അവസാന വാരം റിലീസ് ചെയും..

Comments are closed.