ഫോട്ടോയിലെ ഈ മനുഷ്യന് എത്ര പ്രായമുണ്ടാകും.. !!ഈ വിദേശികളുടെ ഉത്തരം കേൾക്കാം

0
14

Age in റിവേഴ്‌സ് ഗിയർ, ഈ വാചകം മലയാളികളുടെ താര സൂര്യനായ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതാണെന്ന് എപ്പോഴും തോന്നിപ്പോകാറുണ്ട്. പ്രായം പിന്നിലെക്കെന്നോ, പ്രായത്തെ തോല്പിക്കുന്നവനെന്നോ എന്ത് വേണമെങ്കിലും പറയാം. 67 വയസു എന്നുള്ളത് ആളുകളെ കാലവും പ്രായവും തോൽപ്പിക്കുന്ന ഒന്നാണെങ്കിൽ മമ്മൂക്കക്ക് മുൻപിൽ അതൊന്നും വില പോകുമെന്ന് തോന്നുന്നില്ല, എന്തൊരു എനർജിയാണ് ഇപ്പോഴും ആ മനുഷ്യന്.

നാളെ മമ്മൂക്കയുടെ ജന്മദിനമാണ്. അറുപത്തിയെട്ടു വയസു തികയുന്ന മലയാളത്തിന്റെ സ്വന്തം ചുള്ളന് അഡ്വാൻസ് ബർത്ത്ഡേയ് വിഷസ്. പ്രായം അറുപത്തിയെട്ടു ആണെങ്കിൽ പോലും മമ്മൂക്കയുടെ ലൂക്കും ഗ്ലാമറും ഇന്ന് മുപ്പതുകാരന്റേത് തന്നെയാണ്. ഈ പ്രായത്തിലും അദ്ദേഹം കാത്തു സൂക്ഷിക്കുന്ന ഫിറ്റ്നസ് ലെവൽ ഒന്ന് വേറെ തന്നെയാണ്. മലയാളികളുടെ താര സൂര്യന് ഓരോ ദിവസം കൂടുമ്പോഴും പ്രായം കുറഞ്ഞു വരുകയാണ് ചെയ്യുന്നത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വിഡിയോയുണ്ട്. മമ്മൂട്ടിയുടെ ഒരു ഫോട്ടോ വിദേശികളെ കാണിച്ച ശേഷം അദ്ദേഹത്തിന് എന്ത് പ്രായം വരുമെന്ന് അവരോട് ചോദിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. പലരും മമ്മൂട്ടിയുടെ പ്രായം 35 മുതൽ 50 വരെയാണെന്ന് പറയുന്നത്. ശെരിക്കുള്ള പ്രായം അവരെ അറിയിക്കുമ്പോൾ അവർ ഞെട്ടുന്നതും വിഡിയോയിൽ കാണാം..