ഫാദർ ക്ലാസ്സിലേക്ക് അപ്ഗ്രെഡ് ചെയ്തു ചാക്കോച്ചൻ !! ഫാദർ ഹൂഡിലേക്ക് ഉള്ള ടിക്കറ്റ്..കുറിപ്പ്…



ഒരു രാജമല്ലി വിരിയുന്ന പോലെയെന്ന പാട്ടും മൂളി ഫാസിൽ ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബൻ മലയാള സിനിമയിലേക്ക് കടന്നു വന്നിട്ട് വർഷങ്ങൾ ഇരുപതിന്‌ മേലെയായി. തന്റെ ആരാധിക കൂടെ ആയിരുന്ന ആയിരുന്ന പ്രിയയെ ആണ് ചാക്കോച്ചൻ വിവാഹം ചെയ്തത്. പതിനാലു വർഷങ്ങൾക്ക് മുൻപാണ് വിവാഹം നടന്നത്. പതിനാലു വർഷത്തെ കാത്തിരിപ്പിനു ശേഷം ഈ ഏപ്രില്‍ മാസം ചാക്കോച്ചന് ഒരു കുഞ്ഞു പിറന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ചാക്കോച്ചൻ തന്നെയായിരുന്നു ഈ കാര്യം അറിയിച്ചത്.

മകന്റെ പേര് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ്. ഇന്ന് ഫാദേഴ്‌സ് ഡേ ദിനത്തിൽ ചാക്കോച്ചൻ മകനുമൊത്തുള്ള ഒരു ചിത്രം പങ്കു വച്ചിരിക്കുകയാണ്. ഫോട്ടോക്കൊപ്പമുള്ള ഒരു കുറിപ്പ് ഇങ്ങനെ “ഫാദർ ക്ലാസിലേക്കു അപ്‌ഗ്രെഡ് ചെയ്യപ്പെട്ടു. ഇതാണ് ഫാദർഹൂഡിലേക്കുള്ള എന്റെ ടിക്കറ്റ് ഇസഹാക്ക് ബോബൻ കുഞ്ചാക്കോ. എല്ലാ ദിവസവും ഫാദേർസ് ഡേ പോലെ മനോഹരമാകുന്നതിനു നന്ദി ജൂനിയർ. ഇവനെ ഞങ്ങൾക്ക് തന്നതിന് ദൈവത്തിനു നന്ദി. കാത്തിരിപ്പ് വെറുതെയായില്ല…”

2005 ഏപ്രിൽ രണ്ടിനാണ് പ്രിയയെ ചാക്കോച്ചൻ ജീവിതസഖിയാക്കിയത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം
1997 ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ ആണ് ചാക്കോച്ചൻ നായകനായി അരങ്ങേറിയത്. ചിത്രം ഒരു ഇൻഡസ്ട്രിയൽ ഹിറ്റ് ആയിരുന്നു….

Comments are closed.