ഫഹദ് ഫാസിലും ജോജു ജോര്‍ജും ഒന്നിക്കുന്നു..ശ്യാം പുഷ്‌കരന്റെ തിരകഥ…സമീപകാലത്തു പുറത്തു വന്ന സിനിമകളിൽ ഏറ്റവും നിരൂപക പ്രശംസയും പ്രദർശന വിജയവും നേടിയ സിനിമയാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് ഫാസിലിന്റെ നിർമ്മാണ കമ്പനിയും ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കരൻ എന്നിവരുടെ വർക്കിങ് ക്ലാസ് ഹീറോസ് എന്നിവർ ചേർന്നാണ് കുമ്പളങ്ങി നൈറ്റ്സ് നിർമ്മിച്ചത്. ആദ്യത്തെ നാല് വാരം കൊണ്ട് മാത്രം ഇരുപത്തി എട്ടു കോടി രൂപയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ഈ ടീം വീണ്ടും ഒന്നിക്കുകയാണ്..

ദിലീഷ് പോത്തൻ ശ്യാം പുഷ്ക്കരൻ ടീമിന്റെ വർക്കിംഗ്‌ ക്ലാസ്സ്‌ ഹീറോസും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സും ചേർന്നു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം സംവിധാനം ചെയ്യുന്നത് സഹീദ് അറഫാത് ആണ്. ഫഹദും ജോജു ജോര്ജും ദിലീഷ് പോത്തനുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദേശീയ അവാർഡ് ജേതാവ് ശ്യാം പുഷ്ക്കരൻ തിരകഥ ഒരുക്കുന്ന സിനിമയുടെ പേര് തങ്കം എന്നാണ്. ദിലീഷ് പോത്തൻ ഫേസ്ബുക് കുറിപ്പിലൂടെ ആണ് ഈ വാർത്ത അറിയിച്ചത്. കുറിപ്പ് ഇങ്ങനെ

“പ്രിയപ്പെട്ടവരെ..ഞങ്ങളുടെ രണ്ടാമത്തെ നിർമ്മാണ സംരഭമാണു തങ്കം . ഫഹദ്‌ ഫാസിൽ ആൻഡ്‌ ഫ്രണ്ട്സുമായി ചേർന്ന് തന്നെ. വളരെ കാലമായുള്ള സുഹൃത്തും സഹപ്രവർത്തകനുമായുള്ള അറാഫത്താണു തങ്കം സംവിധാനം ചെയ്യുന്നത്‌. തങ്കം ഒരു ക്രയിം ഡ്രാമയാണു . ഫഹദും ജോജുവും ഞാനും പ്രധാന വേഷങ്ങളിലെത്തുന്നു . അണിയറക്കാർ നിങ്ങൾക്ക്‌ മുൻ പരിചയമുള്ളവർ തന്നെ . അടുത്ത വർഷം ചിത്രം റിലീസിനെത്തും. സ്നേഹം, നന്ദി…”

Comments are closed.