ഫഹദ് ഫാസിലിന്‍റെ അപരന്‍ !!!വ്യത്യസ്ത സിനിമകളും കഥാപാത്രങ്ങളും സൂക്ഷ്മ അഭിനയവുമായി പടവുകൾ കിഴടക്കുന്ന നടനാണ് ഫഹദ് ഫാസില്‍. ഒരു പക്ഷെ മലയാളത്തിലെ യുവ താരങ്ങളിൽ ഏറ്റവും നല്ല സ്വാഭാവിക അഭിനയം കാഴ്ച വയ്ക്കുന്നതും ഫഹദ് തന്നെയാണ്. മലയാളത്തിലെ പ്രമുഖനടനായ ഫഹദിന്റെ അപരന്മാരെ കുറിച്ചൊന്നും വലിയ വാർത്തകളൊന്നും ഉണ്ടായിട്ടില്ല. പക്ഷെ പൃഥ്വിരാജ്, ദുൽഖർ എന്നി യുവ താരങ്ങളുടെ അപരന്മാരുടെ വീഡിയോസും ചിത്രങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഫഹദിന്റെ ഒരു അപരന്റെ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നു. തുർക്കിക്കാരനാണ് ആ വ്യക്തി.

സത്യം പറഞ്ഞാൽ ഫഹദിന്റെ രൂപസാദൃശ്യം ഉള്ള അദ്ദേഹം തുർക്കിയിലെ ഒരു പ്രമുഖ സിനിമ നടനാണ്.”Halit Ergenç” എന്നാണ് അദ്ദേഹത്തിന്റെ പേര്. ഫഹദിനെ പോലെ അല്‍പ്പം നെറ്റി കയറിയ തലയും, താടിയും തന്നെയാണ് ഇദ്ദേഹത്തിന്റെ സൗന്ദര്യവും. ഒറ്റ നോട്ടത്തിൽ ഫഹദ് തന്നെയാണെന്ന് ആർക്കും തോന്നിപ്പോവും.

മാഗ്നിഫെന്റ് സെഞ്ച്വറി, 101നൈറ്റ്‌സ്, ലവ് ബിറ്റർ എന്നീ പ്രശസ്ത ടർക്കിഷ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഏകദേശം അൻപതിൽ കൂടുതൽ ടർക്കിഷ് ചിത്രങ്ങളിൽ അഭിനയിച്ച ഈ വ്യക്തി അവിടത്തെ മികച്ച നടന്മാരിൽ ഒരാളാണ്.

Comments are closed.