ഫഹദിന്‍റെനായികയാകാനുള്ള അവസരം നഷ്ടമായതില്‍ അന്ന് വിഷമം തോന്നിയില്ല, എന്നാല്‍ ഇന്ന് ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു

0
17

മിനിസ്ക്രീനിലും സിനിമയിലും എല്ലാം സജീവമായ നടൻ കൃഷ്ണകുമാറിന്റെ മകളാണ് അഹാന കൃഷ്ണകുമാർ. രാജീവ് രവിയുടെ സംവിധാനത്തില്‍ 2014-ല്‍ പുറത്തിറങ്ങിയ ‘ഞാന്‍ സ്റ്റീവ് ലോപസ്’ എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലെത്തുന്നത്. നല്ല വേഷങ്ങളിലൂടെ പിന്നെയും അഹാന പ്രേക്ഷകർക്ക് മുന്നിലെത്തി. ലൂക്ക എന്ന ചിത്രത്തിലൂടെ അഹാന നായികയായി വീണ്ടുമെത്തുകയാണ്. ടോവിനോ തോമസാണ് നായകൻ. ശങ്കര്‍ രാമകൃഷ്ണന്‍ ഒരുക്കുന്ന വമ്പന്‍ ചിത്രം ‘പതിനെട്ടാം പടി’യിലും അഹാന നായികാ വേഷത്തിൽ എത്തുന്നുണ്ട്. അടുത്തവാരം ആണ് ലൂക്ക തീയേറ്ററുകളിൽ എത്തുന്നത്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്ക് ഫഹദ് ഫാസിലിന്റെ നായികയായി അഭിനയിക്കാന്‍ അവസരം കിട്ടിയിരുന്നെന്നും എന്നാല്‍ അന്ന് അതിന് സാധിച്ചില്ലെന്നും ഇന്ന് അതോർത്ത്‌ വിഷമം തോന്നുന്നു എന്ന് അഹാന ഒരു അഭിമുഖത്തിൽ അടുത്തിടെ പറയുകയുണ്ടായി. അഹാനയുടെ വാക്കുകൾ ഇങ്ങനെ “ഫഹദ് ഫാസില്‍ നായകനായെത്തിയ അന്നയും റസൂലും എന്ന ചിത്രത്തില്‍ നായികയാക്കാന്‍ രാജീവേട്ടന്‍ എന്നെ സമീപിച്ചിരുന്നു. പക്ഷേ അന്ന് ഞാന്‍ എട്ടാം ക്ലാസിലായിരുന്നു. പിന്നെ പ്ലസ് ടുവില്‍ പഠിക്കുമ്പോഴാണ് സിനിമ ഇറങ്ങിയത്. അന്ന് അത് മിസ് ആയല്ലോ എന്നോര്‍ത്ത് വിഷമമോ നഷ്ടബോധവമോ ഇല്ല.അന്ന് ഒരു ഫഹദ് ചിത്രത്തിലേക്ക് വിളിച്ചല്ലോ എന്ന സന്തോഷമൊക്കെ ഉണ്ടായിരുന്നു. അതിനപ്പുറത്തേക്കൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല.ഇപ്പോള്‍ പക്ഷേ ആ റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്. ഗീതുച്ചേച്ചിയോട് ഇടയ്ക്ക് പറയാറുണ്ട് പ്ലീസ് ചേച്ചീ അത് പോലത്തെ ഒരു റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് വെറുതേ ആഗ്രഹിച്ചിട്ടുണ്ട്. ഗീതുച്ചേച്ചിയോട് ഇടയ്ക്ക് പറയാറുണ്ട് പ്ലീസ് ചേച്ചീ അത് പോലത്തെ ഒരു റോള്‍ എന്നൊക്കെ ആ സിനിമ ഇന്നിറങ്ങിയാലും ആളുകള്‍ക്ക് ഇഷ്ടപ്പെടും. അതല്ലാതെ അത് മിസായതില്‍ നിരാശയൊന്നുമില്ല.

വളരെ സൂക്ഷ്മമമായി പരിശോധിച്ച് ഒരു കഥാപാത്രം തിരഞ്ഞെടുക്കാനും മാത്രം എന്നെ തേടി അത്രയധികം ചിത്രങ്ങളൊന്നും വന്നിട്ടില്ല എന്നതാണ് സത്യം .ഞാന്‍ സ്റ്റീവ് ലോപസ് ഒരു നിമിത്തം പോലെ വന്നതാണ്. അഭിനയിക്കണോ വേണ്ടയോ എന്ന് തീരുമാനമാകാത്ത ഒരു സമയത്ത് അങ്ങനെ ഒരു ചാന്‍സ് വന്നു എല്ലാവരും പറഞ്ഞപ്പോള്‍ അത് ചെയ്തു. സത്യത്തില്‍ അത് ചെയ്ത് കഴിഞ്ഞപ്പോഴാണ് എനിക്ക് അഭിനയത്തോട് ഒരു താല്പര്യം തന്നെ വന്നത്. പക്ഷെ സ്റ്റീവ് ലോപസ് കഴിഞ്ഞ ശേഷം എന്നെ തേടി ഒരു ഓഫറും വന്നില്ല എന്നതാണ് സത്യം.പിന്നീടാണ് ഞാന്‍ ഏതൊരു അഭിനയമോഹിയും ചെയ്യുന്ന പോലെ ഓഡിഷനിലും മറ്റും പങ്കെടുക്കാനും അവസരങ്ങള്‍ ചോദിക്കാനും തുടങ്ങിയത്. പഠിച്ച് കൊണ്ടിരിക്കുന്ന സമയമായിരുന്നു. പഠനം കംപ്ലീറ്റ് ആയപ്പോഴാണ് ഞണ്ടുകളുടെ നാട്ടില്‍ വരുന്നത്. അങ്ങനെ വന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഞാന്‍ സ്വീകരിച്ചിട്ടുമുണ്ട്.