പ്രീഡിഗ്രിക്ക് തോറ്റ കഥ പറഞ്ഞു മമ്മൂട്ടി…!!!മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടന്റെ വിദ്യാഭ്യാസ യോഗ്യതയെ പറ്റി ആർക്കും കണ്ണുമടച്ചു പറയാൻ പറ്റും. കർമ്മം കൊണ്ട് ഒരു നടനാണെങ്കിലും ഒരു നിയമ ബിരുദധാരി കൂടെയാണ് അദ്ദേഹം. ആ പ്രൊഫഷൻ മാറ്റി വച്ച ശേഷമാണു അദ്ദേഹം സിനിമയിലേക്ക് വന്നത്. അന്നും ഇന്നും മലയാള സിനിമയുടെ നെടുംതൂൺ തന്നെയാണ് മമ്മൂട്ടി..

സിനിമയോടുള്ള ഭ്രാന്ത് മൂത്തു പഠനത്തിലെ ഒരു വര്ഷം ഉഴപ്പി പ്രീ ഡിഗ്രി തോറ്റ ഒരാളാണ് മമ്മൂട്ടി. അദ്ദേഹം തന്നെയാണ് അധികമാർക്കും അറിയാത ഈ കാര്യം പറഞ്ഞത്. ബോബി സഞ്ജയ് കഥ എഴുതിയ എവിടെ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ചാണ് ആ കഥ അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..

സിനിമയോട് വല്ലാത്ത ഒരു ഭ്രാന്താണ്. സിനിമ കാണാൻ പോയതിന്റെ പേരിൽ ഞാൻ ഒരുപാട് വഴക്കു കേട്ടിട്ടുണ്ട്. തല്ലും കൊണ്ടിട്ടുണ്ട്. സിനിമ കാണാൻ പോയ കാരണം പള്ളിക്കൂടത്തിൽ ഒരുവർഷം നഷ്ടപ്പെടുത്തിയ ആളാണ് ഞാൻ. പ്രീഡിഗ്രി സെക്കൻഡ് ഇയർ തോറ്റു. ജീവിതം വരെ പണയംവച്ച് സിനിമയ്ക്കു പോയ ആളാണ്…

Comments are closed.