പ്രിയപ്പെട്ടവന്‍റെ വിയോഗം എന്നെ തളർത്തുന്നു – മമ്മൂട്ടി

0
228

ഐ വി ശശിയും മമ്മൂട്ടിയും ഒന്നിച്ചപ്പോൾ മലയാള സിനിമക്കു ലഭിച്ചത് ഒരു പിടി നല്ല ചിത്രങ്ങളാണ്. തൃഷ്ണ, അടിയൊഴുക്കുകൾ, 1921, ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം അങ്ങനെ ഒരുപാടു നല്ല സിനിമകളാണ്. പല ജോണറുകളിലുള്ള നല്ല ചിത്രങ്ങൾ. എം ടി യുടെ യും ദാമോദരൻ മാഷിന്റെ തിരക്കഥയിൽ വിടർന്ന കാലത്തെ അതിജീവിക്കുന്ന ചിത്രങ്ങൾ.

മമ്മൂട്ടിയെ നായകനാക്കി അന്തരിച്ച ദാമോദരൻ മാഷിന്റെ ഒരു തിരക്കഥയിൽ ഒരു ചിത്രം അദ്ദേഹം പ്ലാൻ ചെയ്തിരുന്നു. മാഷിന്റെ മരണത്തിനു ശേഷം അപൂർണമായ ആ തിരക്കഥ ദീദി ദാമോദരൻ പൂർത്തിയാക്കാൻ തീരുമാനിച്ചെങ്കിലും ആ പ്രൊജക്റ്റ് നടന്നില്ല. ബർണിങ് വെൽസ് എന്ന കോടികളുടെ വമ്പൻ ചിത്രവും ബാക്കി വച്ചാണ് ഐ വി ശശി പോയത്.

“ഇൗ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളർത്തുന്നു” ഐ വി ശശിയുടെ ഫോട്ടോയോടൊപ്പം ഇങ്ങനെയാണ് മമ്മൂട്ടി തന്റെ ഫേസ്ബുക് പേജിൽ കുറിച്ചത്. അത്രക്ക് വലിയ ബന്ധമായിരുന്നു ഇരുവരും തമ്മിൽ, ഒരു പക്ഷെ മമ്മൂട്ടി എന്ന നടന്റെ വളർച്ചയിൽ ഏറ്റവും കൂടുതൽ താങ്ങായി നിന്നത് ഐ വി ശശി ചിത്രങ്ങളാണ്. മമ്മൂട്ടിക്ക് മാത്രമല്ല ഒരുപാട് താരങ്ങൾ ആ 150 ചിത്രങ്ങളുടെ നിരയിൽ നിന്ന് ഉയർന്നു വന്നിരുന്നു.