പ്രിയദര്‍ശന്‍റെ പ്രതികാരം കാണാന്‍ ദിലീഷ് പോത്തന്‍ എത്തി !!!!മലയാള സിനിമ ഇതുവരെ കണ്ടത്തിൽ വച്ച് വ്യത്യസ്തമായ പ്രതികാരത്തിന്റെ തമിഴ് ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്. മലയാളി സിനിമ പ്രേക്ഷകർക്ക് പോത്തേട്ടൻസ് ബ്രില്ല്യൻസ് കാട്ടിക്കൊടുത്ത മഹേഷിന്റെ പ്രതികാരം തമിഴിൽ സംവിധാനം ചെയുന്നത് പ്രിയദർശൻ ആണ്. തമിഴ് പതിപ്പിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച മഹേഷ് എന്ന കഥാപാത്രത്തെ ഉദയനിധി സ്റ്റാലിനാണ് അവതരിപ്പിക്കുന്നത്. അനുശ്രീയും, അപര്‍ണ്ണ ബാലമുരളിയും അവതരിപ്പിച്ച കഥാപാത്രങ്ങള്‍ പാര്‍വ്വതിനായരും, നമിതാപ്രമോധുമാണ് അവതരിപ്പിക്കുന്നത്. തേനി, തെങ്കാശി എന്നിവടങ്ങളിൽ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ മലയാളം പ്രതികാരത്തിന്റെ സൃഷ്ട്ടാവ് സംവിധായകൻ ദിലീഷ് പോത്തൻ എത്തി.

ഷൂട്ടിങ് ലൊക്കേഷനിൽ ഏറെ നേരം ചിലവഴിച്ചതിനു ശേഷമാണ് ദിലീഷ് പോത്തൻ മടങ്ങിയത്. തമിഴ് ചിത്രം നിര്‍മ്മിക്കുന്നത് മഹേഷിന്റെ പ്രതികാരത്തിന്റെ പ്രൊഡ്യൂസര്‍മാരില്‍ ഒരാളായ സന്തോഷ് കുരുവിള തന്നെയാണ്. മഹേഷിന്റെ പ്രതികാരം അതേ പടി തമിഴിലേക്ക് റീമേക്ക് ചെയ്യുകയല്ല, ആത്മാവ് നഷ്ടപ്പെടുത്താതെ ആ സിനിമ തമിഴില്‍ ചെയ്യുകയാണ് എന്നായിരുന്നു പ്രിയദർശൻ ചിത്രത്തെ കുറിച്ച് പറഞ്ഞത്

Comments are closed.