പ്രിത്വിരാജിന്റെ എസ്രാ ബോളിവുഡിലേക്ക്.. നായകനായി ഈ താരം2017 ൽ പുറത്തിറങ്ങി ആ വർഷത്തെ ഏറ്റവുമുയർന്ന കളക്ഷൻ സ്വന്തമാക്കിയ ചിത്രങ്ങളിൽ ഒന്നാണ് എസ്രാ. പ്രിത്വിരാജും പ്രിയ അനന്ദുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. നവാഗതനായ ജയ് ആർ കൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. ജൂത പശ്ചാത്തലത്തിൽ ഒരുങ്ങിയ ആദ്യ ഇന്ത്യൻ ഹൊറർ സിനിമയാണ് എസ്രാ. ടോവിനോ തോമസും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.

ചിത്രം ഇപ്പോൾ ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ് ഇപ്പോൾ. എസ്രാ സംവിധാനം ചെയ്ത ജയ് ആർ കൃഷ്ണനാണ് റീമേക്കും സംവിധാനം ചെയുന്നത്. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരൻ ആദർശ് ആണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്. ഇമ്രാൻ ഹാഷ്മി ആണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തുന്നത്.

ഭൂഷൺ കുമാർ, കുമാർ മംഗൾ പഥക്, കിഷൻ കുമാർ അഭിഷേക് പഥക് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മുംബൈയിലും മൗറീഷ്യസിലുമാണ് ചിത്രം ഷൂട്ട് ചെയ്‌യുന്നത്‌. ഈ വര്ഷം പകുതിയോടെ ഷൂട്ട് തുടങ്ങും. ഒരുപിടി ഹൊറർ സിനിമകളുടെ ഭാഗമായ ഒരാളാണ് ഇമ്രാൻ ഹാഷ്മി. റാസ്‌, റാസ്‌ റീബൂട്ട്, റാസ് 3, ഏക് ധി ഡയാൻ എന്നി ഹൊറർ സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇമ്രാൻ ഹാഷ്‌മി.

Comments are closed.