പ്രായത്തെ തോല്പിക്കുന്ന മോഹൻലാലിൻറെ തലകുത്തി മറിച്ചിൽ!!ഈ മനുഷ്യന് ഇത്രയും പ്രായമായി എന്ന് എങ്ങനെ പറയാനാകും. മോഹൻലാൽ ഒരു സാധാരണ മലയാളിയെ കൊണ്ട് അടുത്തിടെ ഇങ്ങനെ പറയിക്കാറുണ്ട്. 59 വയസാകാൻ പോകുന്നെങ്കിലും അസാമാന്യ മെയ് വഴക്കമാണ് മോഹൻലാലിന്. പുലിമുരുകൻ പോലുള്ള സിനിമകൾ അത് നമ്മുക്ക് തെളിയിച്ചു തന്നതാണ്. അതിനു ഉദാഹരണമെന്നോണം ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

അടുത്ത മാസം അൻപത്തിയേഴു വയസാകാൻ പോകുന്ന ചെറുപ്പക്കാരൻ എന്ന ടൈറ്റിലോടെ ആണ് ഈ വീഡിയോ പ്രചിരികുന്നത്. തലകുത്തി മറിയുന്ന മോഹൻലാൽ ആണ് വിഡിയോയിൽ ഉള്ളത്. പ്രായത്തെ വെല്ലുന്ന മെയ്വഴക്കം ഇഷ്ട താരം പ്രകടിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്ത മട്ടാണ്. വീഡിയോ കാണാം..

മോഹൻലാലിൻറെ ട്രേഡ് മാർക്ക് മൂവുകളിൽ ഒന്നാണ് ഈ തലകുത്തി മറിച്ചിൽ, പണ്ടത്തെ മോഹൻലാൽ സിനിമകളിൽ മുതൽ അദ്ദേഹം ഈ ഐറ്റം കാണിക്കാറുണ്ട്. കുഞ്ഞാലി മരക്കാർ ആണ് ഇപ്പോൾ ഷൂട്ട് നടക്കുന്ന മോഹൻലാൽ ചിത്രം. റീലീസാകാനുള്ളത് മോഹൻലാൽ സൂര്യ കോമ്പൊയിൽ ഉള്ള കെ വി ആനന്ദ് ചിത്രമാണ്. ഇട്ടിമാണി, അൽഫോൻസ് പുത്രൻ ചിത്രം അങ്ങനെയും ചില പ്രൊജെക്ടുകൾ അദ്ദേഹം കമ്മിറ്റ് ചെയ്തിട്ടുണ്ട്.

Comments are closed.