പ്രളയകാലത്തു ഞാൻ രക്ഷകൻ!!തൊട്ടു പിന്നാലെ കുറ്റങ്ങൾ – ഞാനുമൊരു മനുഷ്യനാണ് – ടോവിനോ!!

0
286

പ്രയാളകാലത്തു ദുരിതത്തിന്റെ കയങ്ങളിൽ വീണു പോയവരെ കൈപിടിച്ച് രക്ഷിക്കാൻ ഒരുപാട് നല്ല മനസുകൾ രംഗത്ത് വന്നിരുന്നു. ജാതി, മതം, സാമൂഹിക ചുറ്റുപാട് ഇതൊന്നും നോക്കാതെ കഷ്ടപാടുകളിൽ പെട്ട് ഉഴറിയവരെ രക്ഷിക്കാൻ വന്നവരുടെ കൂട്ടത്തിൽ ടോവിനോ തോമസ് എന്ന യുവ നടനുമുണ്ടായിരുന്നു
എന്നാൽ പിൽക്കാലത്തു ടോവിനോ ഇതെല്ലം പ്രൊമോഷന് വേണ്ടി ചെയ്തതാണെന്ന തരത്തിൽ പലരും സംസാരിച്ചിരുന്നു. ഇതിനെ പറ്റി ടോവിനോ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പ്രതികരിക്കുന്നതിങ്ങനെ.

‘പ്രളയകാലത്ത് ഞാൻ മാത്രമല്ലല്ലോ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയത്. ലക്ഷക്കണക്കിന് ആളുകൾ ഇറങ്ങിയില്ലേ? അവർക്കൊക്കെ സിനിമ റിലീസ് ചെയ്യാനുണ്ടായിരുന്നോ? ഇല്ല. മനുഷ്യത്വം കൊണ്ടായിരിക്കില്ലേ അവരൊക്കെ ഇറങ്ങിയിട്ടുണ്ടാകുക? അപ്പോ എനിക്കെന്താ മനുഷ്യത്വമുണ്ടായിക്കൂടേ? ഞാൻ മനുഷ്യനല്ലേ? വളരെ സ്വാഭാവികമായ ഒരു കാര്യമാണ് ഞാൻ ചെയ്തത്.

“ഞാൻ അമേരിക്കയിലോ യുകെയിലോ ഒന്നുമല്ല ഇറങ്ങിയത്. ഞാൻ ജനിച്ചുവളർന്ന എന്റെ നാടായ ഇരിങ്ങാലക്കുടയിലാണ് സഹായത്തിനിറങ്ങിയത്. ഞാനും കുടുംബവും അവിടെ പെട്ടുപോയിരുന്നു. ഇല്ലായിരുന്നെങ്കിൽ മറ്റിടങ്ങളിലും സഹായത്തിനെത്തുമായിരുന്നു. എന്റെ വീടിന് മൂന്ന് കിലോമീറ്റർ അപ്പുറം വരെ കഴുത്തൊപ്പം വെള്ളം കയറിയിരുന്നു. എന്റെ വീട്ടിൽ വെള്ളം കയറിയിരുന്നില്ല, കറന്റും പോയിരുന്നില്ല.

”എന്റെ സുഹൃത്തിന്റെ വീട്ടിൽ വെള്ളം കയറിയെന്ന് അറിഞ്ഞപ്പോൾ ഭയം തോന്നി. എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. ദുരിതാശ്വാസ ക്യാംപുകളിൽ അവശ്യവസ്തുക്കളും ഭക്ഷണവുമെത്തിക്കാൻ പോയതാണ് ഞങ്ങൾ. പക്ഷേ അവിടെയെത്തിയപ്പോഴാണ് അറിഞ്ഞത് പലരും രക്ഷപെടാൻ കഴിയാതെ വീടിനുള്ളിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നുണ്ടെന്ന്.”മഴ മാറുന്നുമില്ല. ഒന്നും ചെയ്യാതെ വീട്ടിനുള്ളിലിരുന്നാൽ എന്റെ വീട്ടിലും വെള്ളം കയറാം. എന്നെ രക്ഷിക്കാനും ആരും വരില്ലല്ലോ. അങ്ങനെയാണ് കുടുങ്ങിക്കിടക്കുന്ന ആളുകളെ ക്യാംപുകളിലെത്തിക്കാൻ ശ്രമം തുടങ്ങിയത്.