പ്രണവ് മോഹൻലാൽ കുഞ്ഞാലി മരക്കാരിൽ ജോയിൻ ചെയ്തു!!!ബ്രഹ്മാണ്ഡ ചിത്രമായി ഒരുങ്ങുന്ന കുഞ്ഞാലി മരക്കാർ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രങ്ങളിൽ ഒന്നാണ്. നാൽപതു ചിത്രങ്ങൾക്ക് പുറത്ത് മലയാളിയെ കൈയടിപ്പിച്ച പ്രിയദർശൻ മോഹൻലാൽ ടീമിൽ നിന്ന് പുറത്തു വരുന്ന ചിത്രം 100 കോടി ബഡ്ജറ്റിന് പുറത്തു നിർമ്മാണ ചിലവ് വരുന്ന ചിത്രമാണ്. ഇന്ത്യയിലെ ഏറ്റവും മികച്ച ടെക്നിഷ്യൻസ് ഒത്തു ചേരുന്ന ചിത്രത്തിന്റെ താര ബാഹുല്യം ഏറെ വലുതാണ്.

ചിത്രത്തിന്റെ ഷൂട്ട് ഇന്ന് തുടങ്ങുകയുണ്ടായി. രാമോജി റാവു ഫിലിം സിറ്റിയിൽ ദേശിയ അവാർഡ് നേടിയ കലാസംവിധായകൻ സാബു സിറിളിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന വമ്പൻ സെറ്റിലാണ് ചിത്രീകരണം നടക്കുന്നത്. ‘അമ്മ നടത്തുന്ന സ്റ്റേജ് ഷോ കാരണം മോഹൻലാൽ താമസിച്ചു മാത്രമേ ചിത്രത്തിൽ ജോയിൻ ചെയുകയുള്ളൂ. എന്നാൽ മറ്റൊരു താരം ഇന്ന് ചിത്രത്തിൽ ജോയിൻ ചെയ്തു, മോഹൻലാൽ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്ന വാർത്തയാകുമത്.

പ്രണവ് മോഹൻലാലാണ് ചിത്രത്തിൽ ജോയിൻ ചെയ്തത്. കുഞ്ഞാലി മരക്കാരുടെ ചെറുപ്പകാലമാണ് പ്രണവ് ചിത്രത്തിൽ അവതരിപ്പിക്കുക എന്നു റിപോർട്ടുകൾ ഉണ്ടായിരുന്നു. ഷൂട്ടിന്റെ ആദ്യ ദിനം തന്നെയാണ് പ്രണവും ജോയിൻ ചെയ്തത്. 125 ദിവസം നീളുന്ന ഷൂട്ട് ആണ് ചിത്രത്തിനുള്ളത്. 2019 ഓണക്കാലത് ചിത്രം തീയേറ്ററുകളിലെത്തും..

Comments are closed.