പ്രണവ് മോഹൻലാൽ അരുൺ ഗോപി ചിത്രത്തിന് പേരിട്ടു – ഇരുപത്തി ഒന്നാം നൂറ്റാണ്ട്

0
87

ദിലീപിനെ നായകനാക്കി രാമലീല എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അരുൺ ഗോപി അടുത്ത് സംവിധാനം ചെയുന്ന ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. പ്രണവ് മോഹൻലാലാണ് ചിത്രത്തിലെ നായകൻ. ആദി എന്ന ജീത്തു ജോസഫ് ഹിറ്റ് ചിത്രത്തിലൂടെ സിനിമയിൽ നായകനായി അരങ്ങേറിയ പ്രണവിന്റെ രണ്ടാം ചിത്രമാകുമിത്. പുലിമുരുകൻ, രാമലീല എന്നി ചിത്രങ്ങളുടെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.

ഇരുപത്തി ഒന്നാം നൂറ്റാണ്ട് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു റൊമാന്റിക് എന്റെർറ്റൈനെർ ആയിരിക്കും ചിത്രം എന്നു അറിയാൻ കഴിയുന്നു. അരുൺ ഗോപി തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ മറ്റു കാസ്റ്റിംഗുകൾ ഇതുവരെ വെളിയാക്കിയിട്ടില്ല.

പീറ്റർ ഹെയ്‌നിന്റെ ആക്ഷൻ രംഗങ്ങളാകും ചിത്രത്തിലെ മറ്റൊരു ഹൈ ലൈറ്റ്. ആദ്യ ചിത്രത്തിലെ തന്നെ ആക്ഷൻ പ്രകടനങ്ങൾക്ക് ഏറെ കൈയടി വാങ്ങിയ പ്രണവ് ആ മേഖലയിലെ അതികായനായ പീറ്റർ ഹെയിനിനൊപ്പം ചേരുമ്പോൾ നമ്മുക്കൊരു ആക്ഷൻ വിസ്ഫോടനം പ്രതീക്ഷിക്കാം…