പ്രണവും കല്യാണിയും ഉൾപ്പെടുന്ന കുഞ്ഞാലി മരക്കാരിലെ ഗാനം സിനിമ ചരിത്രത്തിൽ ഏറ്റവും ചിലവേറിയത്കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് രാമോജി റാവു ഫിലിം സിറ്റിയിൽ നടന്നു വരുകയാണ്. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ ഓരോന്നും സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചകൾ ഉയർത്തുന്നുണ്ട്. മലയാള സിനിമ കണ്ട ഏറ്റവും വലിയ ചിത്രമാകാൻ ഒരുങ്ങുന്ന കുഞ്ഞാലി മരക്കാരിൽ സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും നായകൻ മോഹൻലാലിൻറെ പ്രണവ് മോഹൻലാലും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിക്കുന്ന ഒരു ഗാനത്തിന്റെ ഷൂട്ട് അടുത്തിടെ രാമോജി റാവു ഫിലിം സിറ്റിയിൽ നടന്നു.

പ്രണവിന്റെയും കല്യാണിയുടെയും ഈ സോങ് ഷൂട്ടിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. റാമോജിറാവ് ഫിലിം സിറ്റിയിൽ ഒരുക്കിയ കൂറ്റൻ സെറ്റിൽ ആണ് ഗാന ചിത്രീകരണം നടന്നത്. സെറ്റിന് മാത്രം 2. 5 കോടി രൂപ ആയി എന്നാണ് റിപോർട്ടുകൾ അങ്ങനെയെങ്കിൽ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ചിലവേറിയ ഗാന രംഗമാകുമിത്. ദേശിയ അവാർഡ് ജേതാവ് സാബു സിറിൽ ആണ് ചിത്രത്തിന്റെ ആര്ട്ട് ഡയറെക്ടർ.

ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ സർജയും അഭിനയിക്കുന്നുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ കുഞ്ഞാലി മരക്കാർ നാലാമന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. കല്യാണിയുടെ ആദ്യ മലയാളം ചിത്രമാണിത്. നേരത്തെ തെലുങ്ക് ചിത്രം ഹലോയിലൂടെ ആണ് കല്യാണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

Comments are closed.