പ്രണവിന്‍റെ ആദിയുടെ പുതിയ പോസ്റ്റര്‍ എത്തി !!!!പ്രണവ് മോഹൻലാൽ നായകനാകുന്ന ആദി എന്ന ചിത്രത്തിനെ പറ്റി പ്രേക്ഷകരുടെ പ്രതീക്ഷ ഏറെയാണ്. മോഹൻലാൽ എന്ന മഹാനടന്റെ മകൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്നതിലുപരി ഒരുപിടി ഗംഭീര ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച ജീത്തു ജോസെഫിന്റെ ചിത്രത്തിലൂടെ ആണ് ആ അരങ്ങേറ്റം എന്നത് ഏറെ സന്തോഷമേകുന്ന കാര്യമാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്നലെ പുറത്തു വന്നിരുന്നു, ഇന്ന് അടുത്ത പോസ്റ്റ്റും എത്തി.

പാർക്കർ രംഗങ്ങൾ ഹൈലൈറ് ആകുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറീയോഗ്രാഫി നിർവഹിക്കുന്നത് ഡിസ്ട്രിക്ട് 13, ടേക്കൺ എന്നി ചിത്രങ്ങൾക്ക് സംഘട്ടന രംഗങ്ങൾ ഒരുക്കിയ ഗൈൽസ് കോൺസിൽ ആണ്. അദ്ദേഹത്തിന്റെ ഫ്രാൻ‌സിൽ നിന്നുള്ള ടീമും പാർക്കർ രംഗങ്ങൾക്കായി പ്രണവിനെ അസ്സിസ്റ് ചെയുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു പുതുമുഖ താരത്തിന് വേണ്ടി ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. ജീത്തു ജോസഫ് തന്നെയാണ് തിരക്കഥ ഒരുക്കുന്നത്. കൊച്ചിയിലെ ഷൂട്ടിങ്ങിനായി കുറച്ചു ദിവസം മുൻപ് ആദി ടീം ഹൈദരാബാദിൽ നിന്ന് നാട്ടിൽ എത്തിയിരുന്നു.

Comments are closed.