പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുന്നു..മോഹൻലാലിനെ വിമർശിച്ചു സെബാസ്റ്റിയൻ പോൾ !!ഇന്ന് കേരളം ലോകസഭാ ഇലക്ഷന് ചൂടിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് രാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ നീണ്ട നിര ദൃശ്യമായിരുന്നു. മോഹൻലാലിനെ പോലുള്ള താരങ്ങളും അതി രാവിലെ തന്നെ പോളിംഗ് ബൂത്തിൽ എത്തിയിരുന്നു. എന്നാൽ ഇത്ര കാലവും സമ്മതിദാനാവകാശം വിനിയോഗിക്കാത്ത, താരങ്ങൾക്ക് എതിരെ രൂക്ഷമായ ഭാഷയിൽ സെബാസ്റ്റിയൻ പോൾ വിമര്ശിച്ചിരിക്കുകയാണ്. മോഹൻലാലിനെ പോലുള്ള പല താരങ്ങളുടെയും കന്നി വോട്ടാണ് ഇപ്പോഴെന്നും, പോളിംഗ് ബൂത്തിലേക്ക് വരാൻ വൈമുഖ്യമുള്ള അത്തരക്കാരെ രാജ്യ സ്നേഹികളായി വാഴ്ത്തപ്പെടുന്നു എന്നും അവർക്കായി പദ്മ പുരസ്‌കാരങ്ങൾ ഒരുങ്ങുന്നു എന്നും അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റ് ഇങ്ങനെ…

ചില താരങ്ങള്‍ കന്നിവോട്ട് ചെയ്തതായി വാര്‍ത്ത കണ്ടു. മോഹന്‍ലാലും ടൊവിനോ തോമസും അക്കൂട്ടത്തില്‍ പെടുന്നു. ഇരുവര്‍ക്കും ഇപ്പോഴായിരിക്കാം ജനാധിപത്യത്തിലെ പ്രായപൂര്‍ത്തിയായത്. ഫഹദ് ഫാസില്‍ പതിവായി വോട്ട് ചെയ്യുന്ന ആളാണ്. വോട്ട് ഉണ്ടെങ്കില്‍ മമ്മൂട്ടി ചെയ്യും. പോളിങ് ബൂത്തിലേക്ക് വരാന്‍ വൈമുഖ്യമുള്ളവര്‍ ദേശാഭിമാനികളും രാജ്യസ്‌നേഹികളുമായി വാഴ്ത്തപ്പെടുന്നു. സിവില്‍ ബഹുമതിയും സൈനിക ബഹുമതിയും നല്‍കി അവരെ ആദരിക്കുന്നു. പദ്മങ്ങള്‍ അവര്‍ക്കായി വിടരുന്നു. ഹിമാചല്‍ പ്രദേശിലെ ശ്യാം സരണ്‍ നേഗിയെ അറിയുമോ? താരമോ വിഐപിയോ അല്ല. ആദ്യത്തെ തിരഞ്ഞെടുപ്പിലെ ആദ്യത്തെ വോട്ടറായിരുന്നു നേഗി. ഇപ്പോള്‍ വയസ് 102. പതിനേഴാമത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നേഗി വോട്ട് ചെയ്യും. നേഗിയെ ഭാരതരത്‌നം നല്‍കി ആദരിക്കണം.ജനാധിപത്യത്തിലെ മുത്താണ് അയാള്‍. അമൂല്യമായ മുത്ത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിലെ അതിവിശിഷ്ടനായ വ്യക്തി.

Comments are closed.